Viral Video : ആനകൾ ചുംബിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
വൈൽഡ് അസം എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.
ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകളാണ്. ദിനംപ്രതി നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുള്ളത്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ആളുകളുടെ ശ്രദ്ധ നേടുന്ന വീഡിയോകളിൽ സിനിമകളിലെ കോമഡി സീനുകളും, ഇൻസ്റ്റാഗ്രാം റീലുകളും, വിവാഹത്തിന്റെ വീഡിയോകളും, മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടാറുണ്ട്. വിവാഹ വേദികളിലെ സന്തോഷവും കുസൃതികളും ഒക്കെയാണ് ആളുകൾ വിവാഹ വീഡിയോകൾ ഇഷ്ടപെടാനുള്ള കാരണം. വീട്ടിൽ വളർത്തുന്നതും വന്യ മൃഗങ്ങളുടെയും ഒക്കെ കുസൃതികളും കഴിവുകളും ഒക്കെ കാണാനുള്ള ആഗ്രഹമാണ് ഇത്തരം മൃഗങ്ങളുടെ വീഡിയോകൾ ശ്രദ്ധ നേടാൻ കാരണം. ജീവിതത്തിലെയും ജോലിയിലെയും ടെൻഷനും സ്ട്രെസും ഒക്കെ മാറ്റാൻ പലപ്പോഴും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്.
കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ് ആനകൾ. ഒരു ആന പൂർണ വളർച്ചയെത്താൻ 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആനയുടെ വളർച്ച തുടരും. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും അകത്താക്കാറുണ്ട്. ആഫ്രിക്കൻ ആനകളെ അപേക്ഷിച്ച് ഏഷ്യൻ ആനകൾക്ക് സൗന്ദര്യം കൂടുതലാണ്. ഇവയ്ക്ക് ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആനകളുടേതാണ്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതൽ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗർഭക്കാലം. ജനിച്ച് ഒരു വർഷത്തിന് ശേഷം മാത്രമേ ആനകുട്ടികൾക്ക് തുമ്പികൈ നിയന്ത്രിക്കാൻ സാധിക്കൂ.
ALSO READ: Viral Video : മഴ വൻ ആഘോഷമാക്കി ആന ഒപ്പം കുറച്ച് ഡാൻസും; വീഡിയോ വൈറൽ
വൈൽഡ് അസം എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. വീഡിയോയിൽ മൂന്ന് ആനകളെ കാണാം. രണ്ട് ആനകൾ നദിയുടെ ഒരു കരയിലും മറ്റൊരാന മറുകരയിലുമാണ് നിൽക്കുന്നത്. ഇതിൽ ഒരു ആന നദി കടന്നെത്തി മറുകരയിൽ നിൽക്കുന്ന ആനയോട് സ്നേഹം പ്രകടിപ്പിക്കുകയാണ്. ഒടുവിൽ ഒരു ആനകൂട്ടവും ഇവരുടെ ഒപ്പം എത്തുന്നുണ്ട്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...