സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകൾ കാണാനാണ് ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കാറുള്ളത്. കൂടാതെ ജീവിതത്തിലേയും ജോലിസ്ഥലങ്ങളിലെയും ഒക്കെ സ്‌ട്രെസും ടെൻഷനും മാറാനും വിഷമം മറക്കാനും ഒക്കെ വീഡിയോകളിൽ കൂടുതൽ സമയം ചിലവഴിക്കുന്നവരുണ്ട്. ഇതിൽ സിനിമയിലെ കോമഡികളും റീലുകളും വിവാഹ വീഡിയോകളും മൃഗങ്ങളുടെ വിഡിയോകളും ഒക്കെ ഉൾപ്പെടും. മൃഗങ്ങളുടെ സ്വഭാവം അറിയാനുള്ള താത്പര്യവും, അവർ ഏത് സമയത്ത് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതും ഒക്കെയാണ് മൃഗങ്ങളുടെ വീഡിയോകൾ ശ്രദ്ധ നേടാനുള്ള കാരണം. വിവാഹ വേദികളിലെ സന്തോഷവും ഡാൻസും കുസൃതികളും ഒക്കെയാണ് വിവാഹങ്ങളുടെ വീഡിയോകൾ ശ്രദ്ധ നേടാൻ കാരണം. ഇപ്പ്പോൾ ആളുകളെ പേടിപ്പിക്കുന്ന ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാട്ടിലെ രാജാക്കന്മാർ എന്ന് അറിയപ്പെടുന്ന മൃഗങ്ങളാണ് സിംഹങ്ങൾ. വേട്ടയാടി ഭക്ഷണം കഴിക്കുന്ന മൃഗങ്ങളാണ് സിംഹങ്ങൾ, അവരുടെ ഭക്ഷണ ശൃംഖലയിലെ ഏറ്റവും മേലിൽ നിൽക്കുന്ന മൃഗങ്ങളാണ് സിംഹങ്ങൾ. തങ്ങൾ വസിക്കുന്ന സ്ഥലങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള സിംഹങ്ങളുടെ കഴിവിനെ തുടർന്നാണ് അവയെ കാട്ടിലെ രാജാക്കന്മാരായി  കരുതുന്നത്. ആനകളെയും കടുവകളെയും ഒന്നും തന്നെ ഇവ ഭയപ്പെടാറില്ല. അതിവേഗത്തിൽ ഓടാൻ കഴിയുന്ന മൃഗങ്ങളാണ് പുലികൾ, പുള്ളിപ്പുലികൾക്ക് മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയും. പുള്ളിപ്പുലികൾക്ക് വളരെ എളുപ്പത്തിൽ മരം കയറാൻ കഴിയും കൂടാതെ ശക്തമായ പല്ലുകളും താടിയെല്ലുകളും ഉണ്ട്. ഇപ്പോൾ ഒരു പുള്ളിപ്പുലിയും സിംഹവും തമ്മിലുള്ള പോരാട്ടമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്.


ALSO READ: Viral Video : നേർക്ക് നേർ നിന്ന് പൊരുതി പുള്ളിപ്പുലിയും പെരുമ്പാമ്പും; പിന്നെ സംഭവിച്ചത്, വീഡിയോ വൈറൽ



റോറിങ് എർത്ത് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇത്. വീഡിയോയിൽ ഒരു പുള്ളിപ്പുലി കിടന്ന് ഉറങ്ങുന്നത് കാണാം. എന്നാൽ ഒരു പ്രകോപനവും ഇല്ലാതെ പുള്ളിപ്പുലിയെ ആക്രമിക്കുകയാണ്. സിംഹത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ പുലി ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ലെന്നുള്ളതാണ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്, ഇതിനോടകം 5 ലക്ഷത്തിലധികം പേരാണ് ഈ  വീഡിയോ കണ്ടുകഴിഞ്ഞത്. സഫാരിക്ക് പോയവരാണ് ഈ വീഡിയോ പകർത്തിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.