സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചില വീഡിയോകൾ നമ്മളെ ഒരേ സമയം ആശ്ചര്യപ്പെടുത്തുകയും ആകാംക്ഷയുണ്ടാക്കുകയും ചെയ്യും അത് കൊണ്ട് തന്നെ ഇവ കാണാൻ ആളുകൾക്ക് വലിയ താത്പര്യമാണ്. മൃഗങ്ങളുടെ വീഡിയോകളാണ് ഇത്തരത്തിൽ വൈറലാകുന്നവയിൽ അധികവും. അത്തരത്തിലൊരു വീഡിയോയെ പറ്റിയാണ് പറയുന്നത്. കഷ്ടിച്ച് ഒരു ദിവസം കൊണ്ട് 2.3 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തൻറെ ശരീരം ചിറകുകൾ കൊണ്ട് കുടയാക്കി മാറ്റിയ ഹെറോൺ പക്ഷിയാണ് വീഡിയോയിൽ. ഇരപിടിക്കാൻ വേണ്ടിയാണ് ഇവ ഇത്തരമൊരു വിദ്യ പുറത്തെടുക്കുന്നത്. വീഡിയോയിലുള്ളത് ബ്ലാക്ക് ഹെറോൺ ആണ്. തൻറെ നീല ചിറക് രണ്ട് വശത്തിൽ നിന്നും കുടയാക്കി പിടിച്ച് മീനുകളെ ആകർഷിക്കുന്നതാണ് സംഭവം.


 



ക്യനോപ്പി ഫീഡിങ്ങ് എന്നാണത്രെ ഇത്തരം ട്രിക്കുകളുടെ പേര്. Buitengebieden എന്ന ട്വിറ്റർ പേജാണ് വീഡിയോ പങ്ക് വെച്ചത്. 70000 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. ഇതിൽ 8000-ൽ അധികം പേരും ഇത്  റീ ട്വീറ്റ് ചെയ്യുകയും ചെയ്തു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.