Viral Video: ഒരുപാട് പേർക്ക് ഇഷ്ടമുള്ള ഒന്നാണ് സാഹസികത. സാഹസികമായ കാര്യങ്ങൾ ചെയ്ത് ലോകം മുഴുവൻ അറിയപ്പെടണം എന്ന ആ​ഗ്രഹിക്കുന്നവരുമുണ്ട്. മറ്റ് ചിലർ തങ്ങൾക്കത് ഇഷ്ടമുള്ളത് കൊണ്ട് ചെയ്യുന്നു. പാരാ​ഗ്രൈഡിങ് പോലെയുള്ള നിരവധി സാഹസികത ചെയ്യുന്നവരുണ്ട്. പക്ഷേ ഇത്തരം സാഹസികത ചെയ്യുന്നവർ എത്രത്തോളം തങ്ങളുടെ സുരക്ഷ നോക്കുന്നുണ്ട്? കാരണം ഇത്തരം സാഹസികത കാണിക്കുമ്പോൾ എന്തെങ്കിലും അപകടമുണ്ടായാൽ നമ്മുടെ ജീവന് വരെ ആപത്തായിരിക്കും അത്. ചിലർ ഇങ്ങനെയുള്ള അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്നതും നമ്മൾ കണ്ടിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരം ഒരു വീഡിയോ ആണ് ഇവിടെ നൽകിയിരിക്കുന്നത്. ലാൻഡിംഗിനിടെ ഒരു എയ്‌റോബാറ്റിക്‌സ് പാരാഗ്ലൈഡർ മരണത്തെ മുഖാമുഖം കണ്ട ഒരു സന്ദർഭമാണ് ഇവിടെ നൽകിയിട്ടുള്ള വീഡിയോയിലുള്ളത്. വീഡിയോ അതിവേ​ഗം സോഷ്യൽ മീഡിയയിൽ വൈറലായി. കെവിൻ ഫിലിപ്പ് എന്ന പാരാ​ഗ്ലൈഡറിനാണ് അപകടം സംഭവിച്ചത്. ഇയാൾ ഒരു നിമിഷം മരണം മുന്നിൽ കണ്ട് കാണും എന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. കെവിൻ ഉപയോ​ഗിച്ച ​ഗ്ലൈഡർ ലൈനുകൾ കുരുങ്ങിയതാണ് അപകട കാരണം. 


Also Read: Viral Video: കടുവക്കുട്ടികൾക്ക് പാൽ കൊടുത്ത് കളിപ്പിക്കുന്ന ഒറാങ്ങുട്ടാൻ, ഇവരെങ്ങനെ കമ്പനിയായി?


 


പാരച്യൂട്ടിന്റെ കുരുങ്ങിയ ​ലൈനുകൾ അഴിക്കാൻ ഇയാൾ ശ്രമിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. ഒരു മിനിറ്റാണ് ഈ വീഡിയോയുടെ ദൈർഘ്യം. കെവിനെ പോലെ തന്നെ കാണുന്നവർക്കും ആ ഒരു മിനിറ്റ് നേരം ശ്വാസം അടക്കി പിടിച്ച് മാത്രമെ വീഡിയോ കാണാൻ സാധിക്കുകയുള്ളൂ. സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിന് വേണ്ട എല്ലാ ശ്രമങ്ങളും കെവിൻ ചെയ്യുന്നത് വീഡിയോയിൽ ദൃശ്യമാണ്. ഒടുവിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാനുള്ള കെവിന്റെ ശ്രമം വിജയിച്ചു. അദ്ദേഹം സുരക്ഷിതമായി തന്നെ നിലത്തിറങ്ങി. 



സംഭവത്തിന്റെ മുഴുവൻ വീഡിയോയും കെവിൻ ഫിലിപ്പ് തന്റെ യൂട്യൂബ് അക്കൗണ്ടിൽ പങ്കുവെച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം സംഭവത്തെ കുറിച്ച് വിശദീകരിച്ചത്. ഇതുവരെ ഒരു ലക്ഷത്തിന് മുകളിൽ ആളുകളാണ് യൂട്യൂബിൽ വീഡിയോ കണ്ടത്. നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള അപകടകരമായ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ എപ്പോഴും ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.