സിം​ഗപ്പൂരിലെ തിരക്കേറിയ ന​ഗരത്തിലെ ഒരു റോഡ് മുറിച്ച് കടക്കലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സിംഗപ്പൂരിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് അടുത്തുള്ള റോഡിലൂടെയാണ് നീർനായകൾ കൂട്ടത്തോടെ റോഡ് മുറിച്ച് കടന്നത്. ഇവരെ സഹായിക്കുന്ന ട്രാഫിക് പോലീസ് ഉദ്യോ​ഗസ്ഥന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിംഗപ്പൂരിലെ തിരക്കേറിയ റോഡിലൂടെ പോലീസിന്റെ സഹായത്തോടെ ഒരു കൂട്ടം നീർനായകൾ റോഡ് മുറിച്ച് കടക്കുന്നതായി വീഡിയോയിൽ കാണാം. നീർനായകൾക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി പോലീസുകാരൻ അൽപ്പനേരത്തേക്ക് വാഹനങ്ങളെ തടഞ്ഞു നിർത്തുകയാണ്. ഇവ സുരക്ഷിതമായി റോഡിന് മറുവശത്ത് എത്തിയ ശേഷമാണ് ​ഗതാ​ഗതം പുനസ്ഥാപിച്ചത്. 16 നീർനായകൾ അടങ്ങിയ സംഘമാണ് റോഡ് ക്രോസ് ചെയ്തത്.


സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചു. പോലീസിനെ അഭിനന്ദിക്കുന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവച്ചത്. ഹൃദയ സ്പർശിയായ വീഡിയോക്ക് അഭിനന്ദനവുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരണങ്ങൾ അറിയിച്ചത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.