വൈറൽ വീഡിയോകൾ മിക്കവർക്കും ഇഷ്ടമാണ്. വിഷമം മാറ്റാനും സ്‌ട്രെസും ടെൻഷനും കുറയ്ക്കാനും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ വീഡിയോകൾ കാണുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ചിലത് ആളുകളെ ചിരിപ്പിക്കാറും, കരയിക്കാറും, അതിശയപ്പെടുത്താറും , വേദനിപ്പിക്കാറും ഒക്കെയുണ്ട്. ഈ വീഡിയോകളിൽ മൃഗങ്ങളുടെ വിഡിയോകളും കല്യാണ വീഡിയോകളും ഒക്കെ ഉൾപ്പെടും. ഇപ്പോൾ ആമയുടെയും മൂങ്ങയുടെയും വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

രാത്രിയിൽ ഇരപിടിക്കുന്ന പക്ഷികളാണ് മൂങ്ങകൾ. ശബ്‌ദം ഉണ്ടാക്കാതെ പറക്കാനും ഇര പിടിക്കാനും കഴിവുള്ളവരാണ് മൂങ്ങകൾ. ചെറിയ മൃഗങ്ങൾ, ജീവികൾ, പക്ഷികൾ, മീനുകൾ എന്നിവയെയാണ് മൂങ്ങ ഭക്ഷിക്കാറുള്ളത്.  വർഷത്തിൽ ഒരു സീസണിൽ മൂന്ന് മുതൽ നാല് വരെ മുട്ടകളാണ് മൂങ്ങകൾ ഒരു സമയം ഇടുന്നത്. പെൺ മൂങ്ങകൾ ജീവിതകാലം മുഴുവൻ ഒരേ ആൺമൂങ്ങകളുമായി ഇണചേരാറില്ല. പെൺമൂങ്ങകൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കുടിയേറി മറ്റ് ആൺമൂങ്ങകളുമായി ഇണ ചേരും. എന്നാൽ ആൺ മൂങ്ങകൾ ഒരേ പ്രദേശത്ത് തന്നെ തുടരും. ഉരഗങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന ജീവിയാണ് ആമ. ആമ തങ്ങളുടെ തോട് ഉപയോഗിച്ചാണ് മറ്റ് മൃഗങ്ങളിൽ നിന്ന് രക്ഷനേടുന്നത്. 20 മുതൽ 30 മുട്ടകൾ വരെയാണ് ആമകൾ ഒരേസമയം ഇടുന്നത്. 100 മുതൽ 160 ദിവസങ്ങൾ വരെ ഈ മുട്ടകൾ വിരിയാൻ എടുക്കും. ഇപ്പോൾ ഒരു ആമയുടെയും മൂങ്ങയുടെയും സൗഹൃദം കാണിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


ALSO READ: Viral Video : വെരുകും പാമ്പും നേർക്കുനേർ; പിന്നീട് സംഭവിക്കുന്നത്...



 ബേഡ്‌സ് എന്ന അക്കൗണ്ടിൽ നിന്ന് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുന്നത്. സുഹൃത്തുക്കൾ എന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആമയുടെ പുറത്തിരുന്നു മൂങ്ങ യാത്രചെയ്യുകയാണ്. മൂങ്ങ സമാധാനത്തോടെ ധൈര്യത്തോടെ ഇരിക്കുമ്പോൾ ആമ പതിയെ നടന്ന് നീങ്ങുകയും ചെയ്യുകയാണ്. വീഡിയോ ഇതിനോടകം തന്നെ ആളുകളുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. ഇതിനോടകം തന്നെ 2 ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.