സോഷ്യൽ മീഡിയയിൽ അടുത്തിടെയായി ആനകളുടെ വീഡിയോ വൈറലായി മാറുന്ന രീതിയാണ് കാണുന്നത്. കുട്ടിയാനകളുടെ വികൃതികളും ആന ഡാൻസ് കളിക്കുന്നതും തുടങ്ങി നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് ഇത്തരം വീഡിയോകൾ വൈറലാകുന്നത്. വനത്തിൽ കാട്ടാനാകൾ കൂട്ടം കൂടി നടക്കുന്നതും അവയുടെ ചെയ്യുന്ന ഓരോ പ്രവൃത്തികളും പല വീഡിയോകളിലൂടെയും നമ്മൾ കാണാറുള്ളതാണ്. കുട്ടിയാനകളെ ആക്രമിക്കാൻ വരുന്ന മൃ​ഗങ്ങളെ കാട്ടാനകൾ ആക്രമിക്കുന്നതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരവധിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവിടെ ഡാൻസും ആക്രമണവുമൊന്നുമല്ല മറിച്ച് പടം വരയ്ക്കുന്ന ഒരു ആനയാണ് വൈറലാകുന്നത്. അതും സ്വന്തം പടം വരയ്ക്കുന്ന ആന. വിശ്വസിക്കാനാകുന്നില്ലല്ലേ? എന്നാൽ കേട്ടോളൂ ഇത് സത്യമാണ്. സുധ എന്നാണ് ഈ ആനയ്ക്ക് പേരിട്ടിരിക്കുന്നത്. തായ്‌ലൻഡിലെ ചിയാങ് മയിലെ മെയ്താങ് എലിഫന്റ് ക്യാമ്പിലുള്ള ആനയാണിത്. നാല് വയസുള്ള സുധ വരയ്ക്കുന്നത് തന്റെ സ്വന്തം ചിത്രമാണ്. 2009ൽ FSchleyhahn എന്ന യൂട്യൂബ് അക്കൗണ്ടിൽ ഇറങ്ങിയ വീഡിയോ ആണിത്. 



Also Read: Viral Video: ആനകളുടെ മല്ലയുദ്ധം കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ


 


ആനയെ സഹായിക്കുന്നതിനായി ഒരാൾ അടുത്ത് നിൽക്കുന്നത് വീഡിയോയിൽ കാണാം. ഇയാൾ വരയ്ക്കാനുള്ള ബ്രഷ് കളറിൽ മുക്കി ആനയ്ക്ക് നൽകും. ആന അത് തുമ്പിക്കൈ കൊണ്ട് വാങ്ങി ക്യാൻവാസിൽ വരയ്ക്കുന്നത് കാണാൻ തന്നെ പ്രത്യേക ഭം​ഗിയാണ്. ചിത്രകാരന്മാർ വരയ്ക്കും പോലെ വളരെ പെർഫെക്ട് ആയിട്ടാണ് ആന തന്റെ ചിത്രം ക്യാൻവാസിൽ വരയ്ക്കുന്നത്. ഒരു കോടി എഴുപത്തിനാല് ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിട്ടുണ്ട്. നിരവധി പേർ ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.