Viral Video: `സ്വസ്ഥമായി ഒന്നിരിക്കാൻ സമ്മതിക്കില്ല`, കൗതുകമായി പാണ്ടയും കുഞ്ഞുങ്ങളും
അമ്മ പാണ്ടയും കുഞ്ഞുങ്ങളും തമ്മിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ലോകത്തിലുള്ളതിൽ വച്ച് ചിലപ്പോൾ ഏറ്റവും ഓമനത്തം തോന്നുന്ന മൃഗം പാണ്ടകൾ തന്നെയാവും. അതിനെ കാണുമ്പോഴേ ആ ക്യൂട്ട്നെസ് അതിലേക്ക് നമ്മളെ ആകർഷിക്കും. വെളുപ്പും കറുപ്പും നിറങ്ങളുള്ള പാണ്ടകൾ വെറുതെ നിന്നാൽ പോലും ഭയങ്കര ക്യൂട്ടാണ്. അപ്പോൾ പിന്നെ അതിന്റെ പ്രവർത്തികൾ എത്രത്തോളം ക്യൂട്ട് ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
അമ്മ പാണ്ടയും കുഞ്ഞുങ്ങളും തമ്മിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താഴെയിരുന്ന് എന്തോ കഴിക്കുകയാണ് പാണ്ട. ഉടൻ തന്നെ പുറകിൽ നിന്നും ഒരു പാണ്ട കുഞ്ഞ് അമ്മയുടെ അടുത്തെത്തി അതിന്റെ തലയിൽ കടിച്ച് താഴേക്ക് വലിക്കുന്നു. പിന്നാലെ മറ്റേ കുഞ്ഞും ഇവർക്കൊപ്പം ചേർന്നു. ഇരുവരും അമ്മയോടൊപ്പം കളിക്കുന്നതാണെങ്കിലും അമ്മയെ ശല്യം ചെയ്യുന്നതായി കാണുന്നവർക്ക് തോന്നിയേക്കും. എങ്കിലും വളരെ രസകരമാണ് ആ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ബോണ്ടിങ് ഇതിൽ നിന്നും കാണാം.
Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. 80.2k ആളുകളാണ് വീഡിയോ കണ്ടത്. 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ നിരവധി പേർ ലൈക്കും ചെയ്തിട്ടുണ്ട്.
Viral Video: 'ഇവിടെ മൊത്തം വെള്ളമാണല്ലോ, ഇനിയിപ്പോ എങ്ങനെ പോകും? ', വെള്ളത്തിൽ ചവിട്ടാതെ പാലം കടക്കുന്ന പൂച്ച
ഒരു കുട്ട പിടിച്ച് കൊണ്ട് നിൽക്കുന്ന മനുഷ്യനെയും അയാളുടെ അടുത്തായി നിൽക്കുന്ന പൂച്ചയെയും വീഡിയോയിൽ കാണാം. ഒരു ചെറിയ പുഴ കടക്കാനുള്ള ശ്രമത്തിലാണ് ഇവർ. പുഴയ്ക്ക് കുറുകെയായി ഒരു ചെറിയ പാലം ഉണ്ട്. ആ മനുഷ്യൻ പാലത്തിലേക്ക് കേറാൻ പോകുമ്പോൾ താൻ ആദ്യം പോകും എന്ന ഭാവത്തിൽ പൂച്ച വന്ന് പാലത്തിൽ കേറുന്നു. പക്ഷേ ആ പാലത്തിൽ വെള്ളം ഉണ്ടായിരുന്നു. വെള്ളം കണ്ടയുടനെ പൂച്ച അവിട നിന്നു. ഇനിയെന്ത് ചെയ്യുമെന്ന ഭാവത്തിൽ കുറച്ച് നേരം നിന്ന ശേഷം പൂച്ച ചെയ്തത് കണ്ടാൽ കാണുന്നവർക്ക് ശരിക്കും ചിരിവരും.
പാലത്തിന്റെ സൈഡിലേക്ക് കാലുകൾ വെച്ച് വെള്ളം ഉള്ള ഭാഗം മറികടന്ന് അക്കരെ പൂച്ചയെത്തുന്നത് വീഡിയോയിൽ കാണാം. വളരെ കഷ്ടപ്പെട്ട്, ശ്രദ്ധയോടെയാണ് പൂച്ച ആ പാലത്തിലൂടെ നടന്നത്. Yog എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...