സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനും ട്രോളുകൾ വായിക്കാനുമാണ്. ഏകാന്തതയും, ഉത്കണ്ഠയും, സ്‌ട്രെസും ഒക്കെ ആളുകളെ ഏറെ അലട്ടുന്ന സമയമാണിത്. ഇതിൽ നിന്നെല്ലാം തന്നെ താത്ക്കാലിക ആശ്വാസം കണ്ടെത്താൻ ആളുകളെ ഇത്തരം വീഡിയോകളും മറ്റും സഹായിക്കാറുണ്ട്. അതിനാൽ തന്നെ  ദിനം പ്രതി നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുള്ളത്.ഇത്തരത്തിൽ  ശ്രദ്ധ നേടുന്ന വീഡിയോകളിൽ ഇൻസ്റ്റാഗ്രാം റീലുകളും, സിനിമകളിലെ കോമഡികളും, യൂട്യൂബ് വീഡിയോകളും ഒക്കെ ഉണ്ടാക്കാറുണ്ട്. ഇത്തരം വീഡിയോകളിൽ ആളുകൾക്ക് മൃഗങ്ങളുടെയും പക്ഷികളുടെയും ഒക്കെ വിഡിയോകളോട് ആളുകൾക്ക് ഒരു പ്രത്യേക താത്‌പര്യമുണ്ട്.  ഇപ്പോൾ ഒരു തത്തയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്മുടെ നാട്ടിലൊക്കെ ധാരാളമായി കണ്ട് വരുന്ന പക്ഷികളാണ് തത്തകൾ. സിറ്റാസിൻസ് എന്നും ഇവയ്ക്ക് പേരുണ്ട്. നമ്മുടെ നാട്ടിൽ സാധാരണയായി പച്ച നിറമുള്ള തത്തകളെയാണ് കാണാറുള്ളത്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നീല, ചുവപ്പ്, മഞ്ഞ, വെള്ള തുടങ്ങി പലനിറങ്ങളിൽ ഉള്ള തത്തകൾ ഉണ്ട്. ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് തത്തകളെ സാധാരണയായി കണ്ടുവരാറുള്ളത്. വിത്തുകൾ, പരിപ്പ്, പഴങ്ങൾ, പൂമൊട്ടുകൾ, സസ്യങ്ങളുടെ ഭാഗങ്ങൾ എന്നിവയാണ് തത്തകൾ സാധാരണയായി കഴിക്കാറുള്ളത്. മനുഷ്യന്റെ സംസാരം അനുകരിക്കാനുള്ള കഴിവാണ് ആളുകൾക്ക് തത്തയെ കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണം. 


ALSO READ: Viral Video: കീരികളുടെ കൂട്ടത്തെ ഒറ്റയ്ക്ക് നേരിടുന്ന മൂർഖൻ - വീഡിയോ വൈറൽ



ഫറി ടൈൽസ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ ഒരു തത്ത പേപ്പർ നീളത്തിൽ കീറി തൂവലുകൾക്ക് ഇടയിൽ വെച്ച് വാൽ പോലെ ആക്കുകയാണ്. പ്രത്യക്ഷത്തിൽ തത്ത വാൽ ഉണ്ടക്കുകയാണെന്ന് തോന്നുമെങ്കിലും ഏറ്റവും കൂടുതൽ പേപ്പർ കുറഞ്ഞ സമയത്ത് കൊണ്ടുപോകാൻ തത്ത കണ്ടു പിടിച്ച വഴിയാണ് ഇതെന്നാണ് വീഡിയോയിൽ പറയുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ