Viral Video : എത്ര ശ്രമിച്ചിട്ടും വീഴുന്നില്ല; പെൺമയിലിനെ ആകർഷിക്കാൻ പീലി വിടർത്തി മയിൽ
Peacock Dance Viral Video ഒരു തവണയല്ല, രണ്ടാമതും ആൺമയിൽ തന്റെ പീലി വിടർത്തി പെൺമയിലിനെ ആകർഷിപ്പിക്കാൻ ശ്രമിക്കുന്നണ്ട്.
Viral Video : പെൺമയിലിനെ ആകർഷിക്കാനാണ് മയിലിന് മനോഹരമായ തൂവലകൾ നൽകിയിരക്കുന്നത്. പെൺമയിലിനെ അരികലേക്ക് ആകർഷിച്ചാണ് മയിൽ ഇണ ചേരുന്നത്. മനോഹരമായ തൂവലുകൾ വിടർത്തി ഇങ്ങനെ ആടുമ്പോൾ പെൺമയിൽ അല്ലേ നമ്മൾ മനുഷ്യന്മാർ പോലും ആകർഷിതരായി പോകും. എന്നാൽ എത്ര തവണ മയിൽ പീലി വിടർത്തിട്ടും 'മൈൻഡ്' ഒരു പെൺമയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറിലായിരിക്കുന്നത്.
പെൺ മയിലിന്റെ തൊട്ടു മുന്നിൽ നിന്നാണ് മയിൽ പീലി വിടർത്തി ആകർഷിപ്പിക്കാൻ ശ്രമിക്കുന്നത്. പീലി മുഴുവൻ വിടർത്തിയെങ്കിലും പെൺമയിൽ കാര്യമാക്കാതെ തന്നെ നിൽക്കുകയാണ്. പീലി വിടർത്തി കൂടൽ അടുത്തേക്ക് നിങ്ങുമ്പോഴും പെൺമയിൽ ഒരുതരി പോലും അനങ്ങുന്നില്ല.
ALSO READ : Viral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽ
ഒരു തവണ മാത്രമല്ല രണ്ടാമതും ആൺമയിൽ തന്റെ പീലി വിടർത്തി പെൺമയിലിനെ ആകർഷിപ്പിക്കാൻ ശ്രമിക്കുന്നണ്ട്. ആദ്യ ശ്രമത്തെ കാര്യമാക്കാതെ പെൺമയിൽ മുന്നോട്ട് നിങ്ങമ്പോൾ വഴ തടസ്സപ്പെടുത്തി വീണ്ടൂം പീലി വിടർത്തി ആകർഷിപ്പിക്കാൻ ശ്രമിക്കുകയാണ്. പക്ഷെ ഒത്തില്ല!!!
വീഡിയോ കാണാം:
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.