Viral Video : പുള്ളിപ്പുലിയെ പേടിപ്പിച്ച് മുള്ളൻപന്നി; വീഡിയോ വൈറൽ
Viral Leopard Video : എല്ലാ ജീവികൾക്കും അവരെ സംരക്ഷിക്കാൻ അവരുടേതായ പ്രതിരോധ സംവിധാനങ്ങൾ ഉണ്ടെന്ന അടികുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്
സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ആളുകളുടെ ശ്രദ്ധ ഏറ്റവും കൂടുതൽ നേടുന്നത് വിരൽ വീഡിയോകളാണ്. അവയിൽ തന്നെ ആളുകൾക്ക് മൃഗങ്ങളുടെ വീഡിയോകളോട് താത്പര്യം കൂടുതലാണ്. പാർട്ടിയുടെയും പൂച്ചയുടെയും ഒക്കെ വിഡിയോകൾ ആളുകൾക്ക് ഇഷ്ടമാണെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധ നേടാറുള്ളത് വന്യ മൃഗങ്ങളുടെ വീഡിയോകളാണ്. വന്യമൃഗങ്ങളുടെ വനത്തിനകത്തെ ജീവിതത്തെ കുറിച്ച് കൂടുതൽ അറിവുകൾ ഇല്ലാത്തതാണ് ഇത്തരം വീഡിയോകളോടുള്ള ആളുകളുടെ താത്പര്യം വർധിപ്പിക്കുന്നത്. നാം സാമൂഹിക മാധ്യമങ്ങളിൽ കാണുന്ന വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഇപ്പോൾ ഒരു പുള്ളിപ്പുലിയുടെയും മുള്ളൻപന്നിയുടെയും വീഡിയോയാണ് ആളുകളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ വീഡിയോ ആളുകളെ അതിശയപ്പെടുത്തുകയാണ്. മുള്ളൻപന്നി പുള്ളിപ്പുലിയെ ഭയപ്പെടുത്തുന്ന രീതിയാണ് ആളുകളുടെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്.
പന്നിയെന്നാണ് പേരെങ്കിലും പണിയുമായി യാതൊരു ബന്ധവുമില്ലാത്ത ജീവികളാണ് മുള്ളൻ പന്നികൾ. എലി, അണ്ണാൻ , ഗിനി പന്നി തുടങ്ങിയ ജീവികളുടെ വിഭാഗത്തിൽപ്പെടുന്ന ജീവിയാണ് മുള്ളൻപന്നിയും. ശരീരത്തിൽ രോമത്തിന് പകരമുള്ള മുള്ളുകളാണ് ഇവരുടെ പ്രധാന പ്രതിരോധ സംവിധാനം. മുള്ളൻ പന്നിയുടെ മുള്ളുകൾ രോമങ്ങൾക്ക് രൂപാന്തരം സംഭവിച്ച് ഉണ്ടാകുന്നതാണ്. അപകടം വരുമ്പോൾ ശത്രുക്കളെ ഭയപ്പെടുത്താൻ മുള്ളുകൾ ഉയർത്തി നിർത്തുകയും, മുള്ളുകൾ കുലുക്കി ശബ്ദദമുണ്ടാക്കുകയും ചെയ്യാറുണ്ട്. ഇതൊക്കെ ചെയ്തിട്ടും ശത്രു പിന്മാറിയില്ലെങ്കിൽ മാത്രമേ മുള്ളുകൾ ഉപയോഗിക്കാറുള്ളൂ.
ജഗൻ സിങ് ഐഎഫ്എസ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. എല്ലാ ജീവികൾക്കും വരെ അവരെ സംരക്ഷിക്കാൻ അവരുടേതായ പ്രതിരോധ സംവിധാനങ്ങൾ ഉണ്ടെന്ന അടികുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു പുള്ളിപ്പുലി മുള്ളൻപന്നിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ മുള്ളൻപ്പന്നി മുള്ളു മുഴുവൻ ഉയർത്തി പ്രതിരോധിച്ച് നിൽക്കുകയാണ് . മുള്ളൻപന്നി ആക്രമിക്കാൻ ശ്രമിക്കുന്നില്ലെങ്കിലും അത് ചെറുതായി പുലിയുടെ നേർക്ക് വരുമ്പോൾ തന്നെ പുലി പേടിക്കുന്നുണ്ട്. ഇതിനോടകം നിരവധി പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...