രണ്ട് അണ്ണാനുകളും ഒരു മുയലും തമ്മിൽ പോരാടിയാൽ ആര് ജയിക്കും? സംശയം ആണല്ലേ? എങ്കിൽ ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. വൈറലായ ഈ വീഡിയോ കാണാൻ കൗതുകം ഉള്ളതാണ്. രണ്ട് മൃ​ഗങ്ങളും വളരെ വേ​ഗതയുള്ളവരാണ്. എന്താണ് സംഭവം എന്നായിരിക്കുമല്ലോ നിങ്ങളുടെ സംശയം. ഈ വീഡിയോയിൽ രണ്ട് വെളുത്ത നിറത്തിലുള്ള അണ്ണാനുകളെയും ഒരു മുയലിനെയും കാണാം.


COMMERCIAL BREAK
SCROLL TO CONTINUE READING

അണ്ണാനുകൾ പരസ്പരം നോക്കി നിൽക്കുന്നതാണ് ആദ്യം വീഡിയോയിൽ കാണാൻ കഴിയുന്നത്. രണ്ട് പേരും തമ്മിൽ എന്തോ കമ്മ്യൂണിക്കേഷൻ നടക്കുന്ന പോലെ നമുക്ക് തോന്നിയേക്കാം. പിന്നീട് രണ്ടും കൂടി തൊട്ടപ്പുറത്ത് അനങ്ങാതിരുന്ന മുയലിന്റെ മുൻപിലേക്ക് ഒരു പോക്കായിരുന്നു. ആദ്യം മുയൽ അനങ്ങിയില്ലെങ്കിലും പിന്നീട് അണ്ണാനുകളുടെ അടുത്തേക്ക് ഒറ്റ ചാട്ടമായിരുന്നു. മുയൽ ചായിടതും രണ്ട് അണ്ണാനുകളും രണ്ട് വഴിക്ക് ചാടി ചാടി പോയി. പിന്നെ കുറച്ച് നേരത്തേക്ക് അവിടെ സംഭവിച്ചത് എന്താണെന്ന് ഈ വീഡിയോ കണ്ട് തന്നെ നിങ്ങൾക്ക് മനസിലാക്കാം. വീഡിയോ കാണാം...



Also Read: Viral Video: ഇത് കാർട്ടൂൺ അല്ല! എലിയും പൂച്ചയും തമ്മിൽ പൊരിഞ്ഞ അടി - വൈറൽ വീഡിയോ


രസകരമായി ഈ വീഡിയോ Yog എന്ന ട്വിറ്റർ അക്കൗണ്ടിലാണ് പങ്കുവച്ചിരിക്കുന്നത്. 20 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ആറ് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ഇരുപത്തിനാലായിരത്തിലധികം പേർ ലൈക്കും നിരവധി പേർഡ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.