Viral video: യുക്രൈൻ പൗരന്റെ കാറിന് മുകളിലൂടെ ടാങ്കർ കയറ്റി റഷ്യൻ സൈന്യം; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ
കാറിന് എതിർവശത്ത് നിന്ന് വന്ന യുദ്ധ ടാങ്കർ കാറിന് മുകളിലേക്ക് ഓടിച്ചു കയറ്റുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാനാകും. കാർ പൂർണമായും തകർന്നു.
കീവ്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ടാങ്കർ ഇടിച്ചു കയറ്റി റഷ്യൻ സൈന്യം. യുക്രൈൻ പൗരൻ ഓടിച്ചിരുന്ന കാറിന് മുകളിലേക്കാണ് റഷ്യൻ സൈന്യം ടാങ്കർ ഇടിച്ചുകയറ്റിയത്. കാറിന് എതിർവശത്ത് നിന്ന് വന്ന യുദ്ധ ടാങ്കർ കാറിന് മുകളിലേക്ക് ഓടിച്ചു കയറ്റുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാനാകും.
റഷ്യൻ-യുക്രൈൻ സൈനികർ ഉപയോഗിക്കുന്ന സ്റ്റെറെല- 10 എന്ന യുദ്ധ ടാങ്കറാണ് കാറിന് മുകളിലേക്ക് കയറിയത്. ദൃശ്യത്തിൽ കാണുന്നത് റഷ്യയുടെ യുദ്ധ ടാങ്കറാണെന്നും കാറിലുണ്ടായിരുന്നത് യുക്രൈൻ പൗരനാണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തകർന്ന കാറിൽ നിന്ന് ഡ്രൈവറെ പുറത്തെടുക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. അത്ഭുതകരമായാണ് ഡ്രൈവർ രക്ഷപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...