Viral Video: കീവിലെ പാർപ്പിട സമുച്ചയത്തിന് നേരെ റഷ്യയുടെ മിസൈൽ ആക്രമണം - വീഡിയോ
തെരുവിലുടനീളം അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നത് ചിത്രങ്ങളിൽ കാണാം. തകർന്ന അപ്പാർട്ട്മെന്റ് ബ്ലോക്കിന്റെ ചിത്രം യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്തു.
റഷ്യൻ സേനയും യുക്രൈനും സേനയും തമ്മിൽ പോരാട്ടം തുടരുന്നതിനിടെ ജനവാസ കേന്ദ്രത്തിലെ അപ്പാര്‍ട്ട്‌മെന്റിന് നേരെ റഷ്യയുടെ മിസൈൽ ആക്രമണം. ശനിയാഴ്ച രാവിലെയാണ് സുലിയാനി ജില്ലയിലെ കെട്ടിടത്തിന് നേരെ ആക്രമണം ഉണ്ടായത്. റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ആളപായം ഇല്ലെന്ന് യുക്രൈന്‍ പ്രതികരിച്ചു. കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിക്കുന്നുവെന്ന് എമർജൻസി സർവീസ് അറിയിച്ചു.
തെരുവിലുടനീളം അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നത് ചിത്രങ്ങളിൽ കാണാം. യുക്രേനിയൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ റഷ്യൻ സൈന്യം ക്രൂയിസ് മിസൈലുകൾ കൊണ്ട് ആക്രമണം നടത്തി. തകർന്ന അപ്പാർട്ട്മെന്റ് ബ്ലോക്കിന്റെ ചിത്രം യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്തു.
അതേസമയം, ദീർഘദൂര കലിബർ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് സൈന്യം നിരവധി ഇൻസ്റ്റാളേഷനുകൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. വ്യാഴാഴ്ച റഷ്യയുടെ ആക്രമണം തുടങ്ങിയതിന് ശേഷം, 14 വ്യോമതാവളങ്ങളും 19 കമാൻഡ് സൗകര്യങ്ങളും ഉൾപ്പെടെ 821 യുക്രേനിയൻ സൈനിക കേന്ദ്രങ്ങൾ സൈന്യം ആക്രമിച്ചുവെന്നും 24 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ, 48 റഡാറുകൾ, ഏഴ് യുദ്ധവിമാനങ്ങൾ, ഏഴ് ഹെലികോപ്റ്ററുകൾ, ഒമ്പത് ഡ്രോണുകൾ 87 ടാങ്കുകളും എട്ട് സൈനിക കപ്പലുകൾ എന്നിവ നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...