Viral Video: പുഴുങ്ങിയ മുട്ട പൊളിക്കാൻ ഇത്ര എളുപ്പമോ? വൈറലായി ഇൻസ്റ്റാഗ്രാം വീഡിയോ
Viral Video: മുട്ട പൊളിക്കാൻ ഒരു എളുപ്പ വഴിയുമായി എത്തിയിരിക്കുകയാണ് ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ.
മുട്ട പുഴുങ്ങിയത് എല്ലാവർക്കും ഇഷ്ടമായിരിക്കുമല്ലോ? എന്നാൽ അത് കഴിക്കണമെങ്കിൽ ആദ്യം പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട പൊളിച്ചെടുക്കണം. പറയുമ്പോൾ സംഭവം എത്ര സിമ്പിൾ ആണല്ലേ? എന്നാൽ അത് പൊളിച്ച് നോക്കുമ്പോൾ അറിയാം കുറച്ച് കഷ്ടപ്പെട്ട പണിയാണെന്ന്. ചിലർ നല്ല ഭംഗിയായി മുട്ട പെളിക്കാറുണ്ട്. എന്നാൽ ചിലർക്ക് അത് കഴിയാറില്ല. ചിലപ്പോൾ തോട് പൊളിക്കുന്നതിനിടെ മുട്ടയുടെ വെള്ള കൂടി അതിനൊപ്പം പൊളിഞ്ഞ് പോരാറുണ്ട്. അത് കൊണ്ടാണ് മുട്ട പുഴുങ്ങി കഴിഞ്ഞാൽ ഉടൻ തന്നെ തണുത്ത വെള്ളത്തിൽ ഇട്ട് വെയ്ക്കുന്നത്. അങ്ങനെ ചെയ്യുമ്പോൾ ഈസിയായി മുട്ട പൊളിച്ചെടുക്കാൻ കഴിയും.
എന്നാൽ ഇനി അത്ര പോലും കഷ്ടപ്പെടേണ്ട കാര്യമില്ല. മുട്ട പൊളിക്കാൻ ഒരു എളുപ്പ വഴിയുമായി എത്തിയിരിക്കുകയാണ് ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ. ഇതിലും എളുപ്പത്തിൽ എന്ത് വഴിയാണ് എന്നാകും നിങ്ങൾ ചിന്തിക്കുന്നത്. മാക്സ് എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സർ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇയാൾ ഫെബ്രുവരിയില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മാക്സിന്റെ വീഡിയോ കഴിഞ്ഞ ദിവസം യൂട്യൂബ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചതോടെയാണ് ഇത് വീണ്ടും വൈറലാകാൻ തുടങ്ങിയത്.
Also Read: Viral Video: ചീറ്റപ്പുലി ഇരപിടിക്കുന്നത് കണ്ടിട്ടുണ്ടോ? ഓടി തുടങ്ങിയാല്‍ പിന്നെ ഒന്നും കാണില്ല
വീഡിയോ ഒന്ന് കണ്ട് നോക്കാം... എന്നിട്ട് കാര്യം എന്തെന്ന് വീണ്ടും വിശദമാക്കാം...
പുഴുങ്ങിയ മുട്ട കയ്യിലെടുത്ത ശേഷം മാക്‌സ് അതിന്റെ മുകളിലും താഴെയുമായി ചെറിയ രണ്ട് ദ്വാരങ്ങള്‍ ഉണ്ടാക്കി. മുട്ട തോട് പൊളിച്ചാണ് ഈ ദ്വാരം ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് ശേഷം നടന്നതാണ് ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തുന്നത്. രണ്ട് സൈഡിലും ദ്വാരം ഉണ്ടാക്കിയ ശേഷം ഒരു വശത്ത് നിന്ന് മറ്റേ വസത്തേക്ക് ഇയാൾ അതിന് ശേഷം ഒരു വശത്ത് നിന്ന് മറ്റേ വശത്തേക്ക് മുട്ടയില്‍ ശക്തമായ ഊതുന്നത് കാണാം. മാക്സ് ഈതിയ ഉടൻ തന്നെ മുട്ട പുറത്തേക്ക് വരുന്നതും കാണാം. വീഡിയോ കാണുന്നവർ എല്ലാവരും ഒന്ന് അത്ഭുതപ്പെട്ട് പോകും. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. മുട്ട പൊളിക്കാന്‍ ഇത്രയും എളുപ്പമുള്ള വഴി പറഞ്ഞ് കൊടുത്തതിന് എല്ലാവരും നന്ദി പറയുകയാണ്. എന്നാല്‍ ഇത്തരത്തിൽ ചെയ്യുമ്പോൾ വൃത്തിയുണ്ടാകുമോ എന്ന സംശയവും പലര്‍ക്കുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...