Viral Video: പാമ്പിനെ മുടിയില്‍ ചുറ്റിക്കെട്ടി പെണ്‍കുട്ടി മാളില്‍...!! വീഡിയോ വൈറല്‍
ഫാഷന്‍, അതും തികച്ചും വ്യത്യസ്തമായത്, അതാണ് ഇപ്പോഴത്തെ ട്രെന്‍ഡ് ... എന്നാല്‍, ഈ പെണ്‍കുട്ടി കണ്ടെത്തിയ ഫാഷന്‍ ഐഡിയ നിങ്ങളെ ശരിക്കും അമ്പരപ്പിക്കും...
Viral Video: ഫാഷന്‍, അതും തികച്ചും വ്യത്യസ്തമായത്, അതാണ് ഇപ്പോഴത്തെ ട്രെന്‍ഡ് ... എന്നാല്‍, ഈ പെണ്‍കുട്ടി കണ്ടെത്തിയ ഫാഷന്‍ ഐഡിയ നിങ്ങളെ ശരിക്കും അമ്പരപ്പിക്കും...
ഒരു പെണ്‍കുട്ടിയുടെ fashion Statement -മായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പെണ്‍കുട്ടിയുടെ hair accessories ആണ് വീഡിയോയുടെ ആകര്‍ഷണം....!!
അപകടകാരിയായ പാമ്പിനെയാണ് പെണ്‍കുട്ടി മുടിയിൽ ചുറ്റിക്കെട്ടി വച്ചിരിയ്ക്കുന്നത്. അതായത്, പെണ്‍കുട്ടി hair band ആയി ഉപയോഗിച്ചിരിയ്ക്കുന്നത് ഒരു പാമ്പിനെയാണ്. അതുമാത്രമല്ല, പാമ്പിനെയും തലായി ചുറ്റിക്കെട്ടി പെണ്‍കുട്ടി മാളില്‍ ഷോപ്പിംഗ് നടത്താനായി എത്തുകയും ചെയ്തു.
പെൺകുട്ടിയെ കാണുന്നവര്‍ ആശ്ചര്യപ്പെടുന്നതായും പേടിച്ച് മാറി പോകുന്നതായും വീഡിയോയില്‍ കാണാം. എന്നാല്‍, മുടിയിൽ പാമ്പിനെയും കെട്ടി വച്ച് വളരെ കൂളായി ഷോപ്പിംഗ് നടത്തുകയാണ് പെണ്‍കുട്ടി..
വീഡിയോ കാണാം:-
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ ഇതിനോടകം ആയിരക്കണക്കിനാളുകളാണ് കണ്ടിരിയ്ക്കുന്നത്. കൂടാതെ നിരവധി ആളുകൾ ഇത് ലൈക്ക് ചെയ്യുകയും ചെയ്തു
ഈ വീഡിയോ എവിടെ നിന്നുള്ളതാണ് എന്ന് അറിയില്ല, എന്നാൽ, കഴിഞ്ഞ കുറെ നാളുകളായി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. Snake World എന്ന ഇൻസ്റ്റാഗ്രാം പേജില്‍ നിന്നാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...