സാമൂഹിക മാധ്യമങ്ങളിൽ മിക്കപ്പോഴും ആളുകൾ കൂടുതൽ സമയവും ചിലവഴിക്കുന്നത് വിഡിയോകൾ കാണാനാണ്. ഇത്തരം വീഡിയോകൾ ചിലപ്പോഴെങ്കിലും നമ്മുടെ മനസിനെ ശാന്തമാക്കാനും സന്തോഷമുണ്ടാക്കാനും ഒക്കെ സഹായിക്കാറുണ്ട്. ജോലി സ്ഥലത്തെയും ജീവിതത്തിലെയും ടെൻഷനും സ്‌ട്രെസും മാറ്റാനും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. ഇത്തരം വീഡിയോകളിൽ റീൽസും സിനിമകളിലെ കോമഡി സീനുകളും വിവാഹങ്ങളുടെ വീഡിയോകളും മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള ആഗ്രഹവും അതിനോടൊപ്പം അവയുടെ സ്വഭാവം മനസിലാക്കാൻ സാധിക്കാത്തതുമാണ് ഇത്തരം വീഡിയോകളോടുള്ള താത്പര്യം വർധിക്കാൻ കാരണം. ഇപ്പോൾ ഒരു പാമ്പ് പടം പൊഴിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 മനുഷ്യർ എല്ലാ ദിവസവും കണക്കില്ലാത്ത ത്വക്കിന്റെ കോശങ്ങൾ പൊഴിക്കാറുണ്ട്. അത്പോലെ തന്നെയാണ് പാമ്പുകളും പടം പൊഴിക്കുന്നത്. എന്നാൽ ഇവ പടം കോശങ്ങളായി അല്ല ഒരുമിച്ചാണ് പൊഴിച്ച് കളയുന്നത്. ഒരു വർഷത്തിൽ 4 മുതൽ 12 പ്രാവശ്യം വരെയാണ് പാമ്പുകൾ പടം പൊഴിക്കാറുള്ളത്. ഇതിനെ എക്ഡിസിസ് എന്നാണ് അറിയപ്പെടുന്നത്. പാമ്പിന്റെ ശരീരം വളരുന്നതനുസരിച്ച് പടം വളരാത്തതാണ് പാമ്പ് പടം പൊഴിക്കാനുള്ള കാരണം. പുതിയ പടം വരുമ്പോഴാണ് പാമ്പ് പഴയ പടം പൊഴിച്ച് കളയുന്നത്. പൊഴിക്കുന്നതിന് മുമ്പ് പാമ്പിന്റെ പടത്തിന്റെ നിറം മാറാറുണ്ട്. പാറയിലോ, പരുക്കനായ പ്രതലത്തിലോ ഉരച്ചാണ് പാമ്പ് പടം ശരീരത്തിൽ നിന്ന് മാറ്റുന്നത്. ഇത്തരത്തിൽ ഒരു പാമ്പ് പടം പൊഴിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


ALSO READ: Viral Video : ഫോട്ടോഗ്രാഫറുടെ നേരെ പാഞ്ഞടുത്ത് സിംഹം, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ



അമേസിങ് സ്നേക്ക് വേൾഡ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്ക് വെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഒരു വൈപ്പ് സ്നേക്ക് പടം പൊഴിക്കുന്ന വീഡിയോയാണ് ഇത്. ഇതൊരു മൃഗശാലയിൽ നിന്നുള്ള ദൃശ്യങ്ങൾ ആണെന്നാണ് വീഡിയോയിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. പലപ്രാവശ്യം മരക്കൊമ്പിന്റെ പരുക്കനായ പ്രതലത്തിൽ ഉരച്ചാണ് പാമ്പ് പടം പൊഴിക്കുന്നത്. വീഡിയോ കണ്ട  ആളുകളൊക്കെ ഞെട്ടിയിരിക്കുകയാണ്. ഇതിനോടകം നിരവധി പേർ ഈ വീഡിയോ കണ്ടുക്കഴിഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.