Viral Video: അമേരിക്കന്‍ സൈനിക വിമാനത്തിന്‍റെ ചിറകിൽ കയർ കെട്ടി ഊഞ്ഞാലാടി താലിബാൻ...!! വീഡിയോ വൈറല്‍
അഫ്ഗാനിസ്ഥാന്‍ താലിബാന്‍ കീഴടക്കിയതോടെ ഭീകരരുടെ നിരവധി വീഡിയോകളും ഫോട്ടോകളുമാണ് സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും പ്രചരിക്കുന്നത്.
Kabul: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ കീഴടക്കിയതോടെ ഭീകരരുടെ നിരവധി വീഡിയോകളും ഫോട്ടോകളുമാണ് സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും പ്രചരിക്കുന്നത്.
ഒരുവശത്ത് താലിബാന്‍ (Taliban) നടത്തുന്ന ക്രൂരതയുടെ ചിത്രങ്ങളാണ് എങ്കില്‍ മറുവശത്ത് അവര്‍ നടത്തുന്ന വിജയാഹ്ളാദ പ്രകടനങ്ങളാണ് മാധ്യമങ്ങള്‍ നിറയെ. ഉപയോഗശൂന്യമായ അമേരിക്കന്‍ സൈനിക വിമാനങ്ങളില്‍ ഉല്ലസിക്കുന്ന താലിബാന്‍ ഭീകരുടെ ചിത്രങ്ങളും വീഡിയോകളും മുന്‍പും പുറത്തുവന്നിരുന്നു.
കാബൂളിലെ അമ്യൂസ്മെന്‍റ് പാർക്കിൽ ആർത്തുല്ലസിക്കുന്ന ഭീകരരുടെ ദൃശ്യങ്ങൾ അടുത്തിടെ വൈറലായിരുന്നു. അതിനു പിന്നാലെ താലിബാന്‍ ഭീകരുടെ മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്.
അമേരിക്ക പ്രവര്‍ത്തന രഹിതമാക്കിയ ശേഷം ഉപേക്ഷിച്ചുപോയ യുദ്ധ വിമാനത്തിന്‍റെ ചിറകില്‍ ഊഞ്ഞാലാടുന്ന താലിബാൻ ഭീകരരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
സൈനിക വിമാനത്തിന്‍റെ ചിറകിൽ കയർ കെട്ടി ഊഞ്ഞാലാടി ആഹ്ളാദ പ്രകടനം നടത്തുകയാണ് താലിബാന്‍ ഭീകരര്‍...!!
ഒരു ചൈനീസ് ഉദ്യോഗസ്ഥനാണ് താലിബാൻ ഭീകരരുടെ ആഹ്ളാദ പ്രകടനത്തിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിമാനത്തിന്‍റെ ചിറകിൽ കയർ കെട്ടി ഊഞ്ഞാലാടുന്ന ഭീകരരെ വീഡിയോയിൽ കാണാം.
ഒരുവശത്ത് അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയ താലിബാന്‍ ഭീകരര്‍ സർക്കാർ രൂപീകരിക്കുമ്പോള്‍ മറുവശത്ത് താലിബാൻ പോരാളികൾ ആർത്തുല്ലസിക്കുകയാണ്....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...