Viral video: പിന്നിലൂടെ വന്ന് പിടികൂടാൻ ശ്രമിച്ച വൃദ്ധന് പണി കൊടുത്ത് മുതല: ഭയപ്പെടുത്തും വീഡിയോ വൈറൽ
ശാന്തനായി കിടന്നിരുന്ന മുതല വളരെ പെട്ടെന്ന് പ്രകോപിതനാകുകയും പിന്നിലേയ്ക്ക് തിരിഞ്ഞ് വൃദ്ധനെ ആക്രമിക്കുകയുമായിരുന്നു.
സാഹസികത ഇഷ്ടപ്പെടുന്നവരും സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും നിരവധിയാണ്. പല വിദേശ രാജ്യങ്ങളിലും ചിലരെല്ലാം വന്യമൃഗങ്ങളെ വീട്ടിൽ പോലും വളർത്താറുണ്ട്. എന്നാൽ, പലർക്കും ഇത്തരം സാഹസികത വിനയാകുന്ന കാഴ്ചയും പല തവണ കണ്ടിട്ടുണ്ട്. ഇപ്പോൾ ഇതാ ഭീമൻ മുതലയെ സാഹസികമായി കീഴടക്കാൻ ശ്രമിക്കുന്ന ഒരു വൃദ്ധൻറെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
സാഹസികത ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് കാണിക്കാനുള്ള ശ്രമമാണോ എന്നറിയില്ല മുതലയെ പിന്നിലൂടെ എത്തി കീഴടക്കാനായിരുന്നു വൃദ്ധൻറെ ശ്രമം. ആദ്യം തന്നെ കണ്ണ് മൂടാനായി ഒരു തുണി ഇയാൾ മുതലയുടെ മുഖത്തേയ്ക്ക് ഇടുന്നുണ്ട്. അത്രയും നേരം ശാന്തനായി കിടന്നിരുന്ന മുതല ഇതോടെ പെട്ടെന്ന് പ്രകോപിതനായി. തുടർന്ന് പിന്നിലൂടെ എത്തിയ വൃദ്ധൻ മുതലയുടെ മുകളിൽ കയറി ഇരിക്കുന്നത് വീഡിയോയിൽ കാണാം. ഇതോടെ രോഷാകുലനായ മുതല പൊടുന്നനെ പിന്നിലേയ്ക്ക് തിരിഞ്ഞ് ഇയാളുടെ കയ്യിൽ കടിമുറുക്കി.
ALSO READ: വിവാഹ തലേന്ന് അടിച്ചത് ഓവറായി, ലക്കുകെട്ട വരൻ സ്വന്തം വിവാഹം മറന്നു: പിന്നീട് നടന്നത്
ജീവൻ രക്ഷിക്കാനായി മുതലയുമായി പോരാടുന്ന വൃദ്ധനെയാണ് പിന്നീട് കാണാനാകുക. മുതലയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ നിലത്ത് വീണുപോയ അയാൾ ഒരു വിധത്തിലാണ് തൻറെ കയ്യും കാലുമെല്ലാം മുതലയുടെ വായിൽ നിന്ന് രക്ഷിച്ചെടുത്തത്. ഒരൽപ്പം കൂടി വൈകിയിരുന്നെങ്കിൽ വൃദ്ധൻറെ ജീവൻ പോലും അപകടത്തിലാകുമായിരുന്നു. ദാറ്റ്സ് വൈ വിമൻസ് ലിവ് ലോംഗർ ദാൻ മെൻ എന്ന ട്വിറ്റർ അക്കൌണ്ടിൽ നിന്ന് പങ്കുവെയ്ക്കപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. ഇതിനോടകം തന്നെ 3 ലക്ഷത്തിലധികം ആളുകളാണ് വൃദ്ധൻറെ സാഹസിക വീഡിയോ കണ്ടത്.
മൃഗങ്ങളെ കൈകാര്യം ചെയ്യുന്നത് ഉൾപ്പെടെ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. ഈ വൃദ്ധനെ പോലെ തന്നെ ധൈര്യശാലികളായ ഒരുപാട് ആളുകളെ വിവിധയിടങ്ങളിൽ കാണാൻ കഴിയും. എന്നാൽ, പലപ്പോഴും അപകടകാരികളായ മൃഗങ്ങളെയും ജീവികളെയും കബളിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നതായി കാണാം. ഈ വീഡിയോയിൽ വൃദ്ധൻ എന്തിനാണ് മുതയുടെ സമീപത്തേയ്ക്ക് പോയതെന്ന് വ്യക്തമല്ല. മുതലയെ പിടിക്കുകയെന്നത് നിസാരമായ കാര്യമാണെന്ന് സുഹൃത്തുക്കളെ ബോധ്യപ്പെടുത്താനുള്ള ശ്രമമായിരുന്നോ ഇതെന്ന് വ്യക്തമല്ല. ഏതായാലും മുതലയെ പിടിക്കാനുള്ള വൃദ്ധൻറെ ശ്രമം പരാജയപ്പെട്ടതായി വ്യക്തമാണ്.
ഭാഗ്യവശാൽ മുതല കൂടുതൽ ആക്രമണങ്ങൾക്ക് മുതിർന്നില്ല. മുതല കൂടുതൽ ആക്രമണോത്സുകനായിരുന്നുവെങ്കിൽ വൃദ്ധന്റെ ജീവൻ രക്ഷിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായി മാറുമായിരുന്നു. ഫാം ഗാർഡനിൽ വളരുന്ന മുതലയ്ക്ക് അസുഖം വന്നിരിക്കാം, അത് സുഖപ്പെടുത്താനായുള്ള മരുന്ന് കൊടുക്കാനായിരിക്കാം വൃദ്ധൻ അങ്ങോട്ട് പോയതെന്നാണ് ചിലർ പറയുന്നത്. നിരീക്ഷണ ഉപകരണം സ്ഥാപിക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ അപകടത്തിൽ പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും മൃഗങ്ങളെ സമീപിക്കുമ്പോൾ ശരിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഇത്തരം അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...