Viral Video: കുരക്കുന്നത് പട്ടിയല്ല ഈ പക്ഷിയാണ്, സംഭവം വൈറൽ
പട്ടി കുരക്കുന്നത് അനുകരിക്കുന്ന പക്ഷിയാണ് വീഡിയോയിൽ. ആസ്ട്രേലിയൻ മാഗ് പൈ എന്ന പക്ഷിയാണ് വീഡിയോയിൽ
വളരെ വ്യത്യസ്തത നിറഞ്ഞ ഒരു ലോകമാണ് ഇന്റർനെറ്റ് എന്ന് പറയുന്നത്. ഇതിൽ നമുക്ക് അറിയുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങളുണ്ട്. ഇവിടെ പങ്കുവെക്കുന്ന സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും നമുക്ക് ഒരുപാട് സന്ദേശങ്ങൾ നൽകുന്നു. ഉപയോഗപ്രദമായ വിവരങ്ങൾക്കൊപ്പം വിനോദത്തിനുള്ള ഒരു മാർഗം കൂടിയാണിത്. ഇവയിൽ മൃഗങ്ങളുടെ വീഡിയോകൾക്ക് പ്രത്യേകം കാഴ്ചക്കാരുണ്ട്. അതിൽ തന്നെ പക്ഷികളുടെ കുസൃതി നിറഞ്ഞ ഒരുപാട് വീഡിയോകളും ഇന്റർനെറ്റിൽ കാണാൻ സാധിക്കും.
അത്തരത്തിൽ ഒരു വീഡിയോ ആണ് ട്വിറ്ററിൽ സയൻസ് ഗേൾ എന്ന പേജ് പങ്ക് വെച്ചത്. പട്ടി കുരക്കുന്നത് അനുകരിക്കുന്ന പക്ഷിയാണ് വീഡിയോയിൽ. ആസ്ട്രേലിയൻ മാഗ് പൈ എന്ന പക്ഷിയാണ് വീഡിയോയിൽ. 32 സെക്കൻറുള്ള വീഡിയോയിൽ വളരെ രസകരമായാണ് മാഗപൈ പട്ടി കുരക്കുന്നത് അനുകരിക്കുന്നത്.
കൊർവിദെ (crow) കുടുംബത്തിലെ പക്ഷികൾ ആണ് മാഗ്പൈ. ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവികളിലൊന്നായി ഇവയെ കണക്കാക്കുന്നു. കണ്ണാടിയിൽ നോക്കി തിരിച്ചറിയാൻ സാധിക്കുന്ന പക്ഷി കൂടിയാണിത്. ജനുവരി 26-ന് പങ്ക് വെച്ച വീഡിയോ ഇത് വരെ 8 ലക്ഷത്തിലധികം പേരാണ് കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...