സാമൂഹിക മാധ്യമങ്ങളിൽ ആളുകൾക്ക് വീഡിയോകൾ ഏറെ ഇഷ്ടമാണ്. സ്ട്രെസ് കുറയ്ക്കാനും, ടെൻഷൻ മാറ്റാനും ഒക്കെ ആളുകൾ വിഡിയോകൾ കാണാറുണ്ട്. ഇതിൽ തമാശകളും, മൃഗങ്ങളുടെ വിഡിയോകളും, വിവാഹത്തിന്റെ വീഡിയോകളും ഒക്കെ ഉൾപ്പെടാറുണ്ട്. വിവാഹ വേളയിലെ സന്തോഷവും, ഡാൻസും മേളവും ഒക്കെയാണ് വിവാഹ വീഡിയോകളോടുള്ള താത്പര്യം വർധിപ്പിക്കുന്നതെങ്കിൽ, മൃഗങ്ങളോടുള്ള സ്നേഹമാണ് മൃഗങ്ങളോടുള്ള വിഡിയോകളോട് താത്പര്യം വർധിപ്പിക്കുന്നത്. അതിൽ തന്നെ വന്യ മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് താത്പര്യം അധികമാണ്. അവരുടെ ജീവിതത്തെപ്പറ്റി ഒന്നും അറിയാത്തതും, അവർ എങ്ങനെ പെരുമാറുമെന്ന് അറിയാത്തതുമാണ് ഈ വീഡിയോകളോടുള്ള ഇഷ്ടം കൂട്ടുന്നത്. ഇപ്പോൾ ഒരു വെള്ള കടുവയുടെയും വരയൻ കടുവയുടെയും പ്രണയത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പൂച്ചയും പുള്ളിപ്പുലിയും ജാഗ്വാറുമൊക്കെയുള്ള മാർജ്ജാര കുടുംബത്തിലെ ശക്തന്മാരാണ് കടുവകൾ. കടുവകൾ അതിബുദ്ധിമാന്മാരായ ഇരപിടിയന്മാരാണ്.  നല്ല ആരോഗ്യമുള്ള ഒരു ആൺ കടുവക്ക് ഏറ്റവും കുറഞ്ഞത് 200 കിലോ എങ്കിലും ഭാരം ഉണ്ടായിരിക്കും. പെൺകടുവകളുടെ പരമാവധി ഭാരം 180 കിലോയാണ്. അഞ്ച് മീറ്റർ വരെ ഉയരത്തിൽ ചാടാൻ ഇവക്ക് കഴിവുണ്ട്.  പരമാവധി 110 ദിവസമാണ് കടുവകളുടെ ഗർഭകാലം.ഒരു പ്രസവത്തിൽ നാല് കുട്ടികൾ വരെയും ഉണ്ടാവും. വരയൻ കടുവകളിൽ നിന്ന് നിറം വ്യത്യാസം സംഭവിച്ച കടുവകളാണ് വെള്ള കടുവകൾ. ഇപ്പോൾ ഒരു വരയൻ കടുവയുടെയും വെള്ള കടുവയുടെയും പ്രണയത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


ALSO READ: Viral Video : കടുവക്കുട്ടികളെ വട്ടു പിടിപ്പിച്ച് കുരങ്ങൻ; പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ



ഹോ സോക്ലിൻ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണിത്. വീഡിയോയിൽ രണ്ട് കടുവകളും പരസ്പരം  സ്നേഹിക്കുന്നതും, കടിപിടികൂടുന്നതും വീണ്ടും സ്നേഹിക്കുന്നതും ഒക്കെ കാണാൻ കഴിയും. ഒരു സൂവിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. ഇതിനോടകം തന്നെ ഈ വിഡിയോകൾ ആളുകളുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു.  നിരവധി പേരാണ് ഇതിനോടകം തന്നെ  ഈ വീഡിയോ കണ്ടുകഴിഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.