Viral Video : സിംഹത്തെ വിരട്ടി കുഞ്ഞൻ കടലാമ; പിന്നെ സംഭവിച്ചത്... വീഡിയോ വൈറൽ
Viral Turtle Lion Fight : ദക്ഷിണാഫ്രിക്കയിലെ ഗ്രേറ്റർ ക്രൂഗർ നാഷണൽ പാർക്കിലെ സഫാരി ഗൈഡ് റെഗ്ഗി ബാരെറ്റോ പകർത്തിയ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ ആളുകളുടെ ശ്രദ്ധ ഏറ്റവും കൂടുതൽ നേടുന്നത് വൈറൽ വീഡിയോകളാണ്. ഇതിൽ തന്നെ മൃഗങ്ങളുടെയും വിവാഹങ്ങളുടെയും ഒക്കെ വീഡിയോകൾക്കാണ് ആരാധകർ കൂടുതൽ. മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള ആകാംക്ഷയും മറ്റുമാണ് മൃഗങ്ങളുടെ വീഡിയോകളോടുള്ള താത്പര്യത്തിന് കാരണമെങ്കിൽ സന്തോഷ പൂർണമായ നിമിഷങ്ങളും, അതിനിടയിലെ കുസൃതികളും ഡാൻസും മേളവും ഒക്കെയാണ് വിവാഹത്തിന്റെ വീഡിയോകളോടുള്ള താത്പര്യം വർധിക്കാൻ കാരണം. ഇപ്പോൾ ഒരു കുഞ്ഞൻ കടലാമയുടെ വീഡിയോയായാണ് ആളുകളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ കാണുന്ന ഈ വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഈ വീഡിയോ ആളുകളെ അതിശയിപ്പിച്ചിരിക്കുകയാണ്.
കാട്ടിലെ രാജാവാണ് സിംഹം. മിക്ക മൃഗങ്ങൾക്കും ആനയ്ക്കും കടുവയ്ക്കും പോലും സിംഹത്തെ പേടിയാണ്. ആക്രമിക്കുന്ന രീതിയും ശരീരത്തിന്റെ ശക്തിയും വേഗതയും ഒക്കെ തന്നെയാണ് ഇത് കാരണം. വലിയ മൃഗങ്ങളോട് ഇടപെടുമ്പോൾ സിംഹം കുറച്ച് ജാഗ്രതയൊക്കെ പാലിക്കുമെങ്കിലും ചെറിയ മൃഗങ്ങൾ സിംഹത്തിന് ഒരു വിഷയമേ അല്ല. അങ്ങനെയുള്ള ചെറിയ മൃഗങ്ങൾ മൂലം സിംഹം ഒന്നിൽ നിന്നും പിന്മാറാറും ഇല്ല. എന്നാൽ ഇപ്പോൾ ഒരു ചെറിയ കടലാമ കാരണം രണ്ട് സിംഹങ്ങൾ വെള്ളം കുടിക്കാതെ തിരികെ പോകുകയാണ്
ദക്ഷിണാഫ്രിക്കയിലെ ഗ്രേറ്റർ ക്രൂഗർ നാഷണൽ പാർക്കിലെ സഫാരി ഗൈഡ് റെഗ്ഗി ബാരെറ്റോ പകർത്തിയ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. വീഡിയോയിൽ രണ്ട് സിംഹങ്ങൾ ഒരു കുളത്തിൽ നിന്ന് വെള്ളവും കുടിക്കുന്നത് കാണാം. എന്നാൽ തന്റെ കുളത്തിൽ വന്ന് വെള്ളവും കുടിക്കുന്നത് കടലാമയ്ക്ക് ഇഷ്ടപ്പെട്ടില്ല. അതുകാരണം കടലാമ നേരെ സിംഹത്തിന്റെ മുന്നിൽ ചെന്ന് നിൽക്കും. എന്നിട്ടും സിംഹം ശ്രദ്ധിക്കാത്തത് മൂലം സിംഹത്തിന്റെ മുഖത്തു കടലാമ മുഖം വെച്ച് ഇടിക്കുകയും മറ്റും ചെയ്യും. ഒടുവിൽ സഹികെടുന്ന സിംഹം വെള്ളവും കുടിക്കാതെ മടങ്ങി പോകുകയാണ്. ഇതിനോടകം തന്നെ 19 മില്യണിൽ അധികം ആളുകളാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. കടലാമ തന്റെ വീട് സംരക്ഷിക്കുകയാണെന്നാണ് ചിലരുടെ അഭിപ്രായം
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.