വൈറൽ വീഡിയോ: മൃഗങ്ങളുടെ ലോകം വളരെ രസകരമാണ്. ഓരോ ദിവസവും വളരെ വ്യത്യസ്തവും പ്രത്യേകതകളുമുള്ള മൃ​ഗങ്ങളുടെ വിചിത്രവും രസകരവുമായ വീഡിയോകൾ വൈറലാകുന്നു. കാട്ടിലെ മൃഗങ്ങളുടെ വീഡിയോകൾ കാണാൻ ആളുകൾക്ക് വളരെ കൗതുകമാണ്. അവ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകും. പുള്ളിപ്പുലി മുതലയെ വേട്ടയാടുന്ന അപൂർവവും ഭയപ്പെടുത്തുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വീഡിയോയുടെ തുടക്കത്തിൽ, ഒരു പുള്ളിപ്പുലി കാട്ടിൽ മരങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്നത് കാണാം. വെള്ളത്തിന് മുകളിലുള്ള മുതലയിലേക്കാണ് പുള്ളിപ്പുലിയുടെ നോട്ടം. പൊടുന്നനെ, പുള്ളിപ്പുലി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മുതലയുടെ മുകളിലേക്ക് കുതിച്ചുചാടി അതിനെ ആക്രമിക്കുന്നു. അതിജീവനത്തിനും വിശപ്പിനും വേണ്ടിയുള്ള കടുത്ത പോരാട്ടമാണ് ഇരുവരും തമ്മിൽ പിന്നീട് നടക്കുന്നത്. വാശിയേറിയ പോരാട്ടത്തിന് ശേഷം, പുള്ളിപ്പുലി മുതലയുടെ കഴുത്തിൽ പിടിച്ച് വെള്ളത്തിൽ നിന്ന് പുറത്തുവരുന്നു.


ALSO READ: Viral Video: വെള്ളം കുടിക്കുന്നതിനിടെ കുളത്തിൽ വീണുപോയി; കുട്ടിയാനയെ കൈവിടാതെ ആനക്കൂട്ടം



ഫിഗൻ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് 42 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചത്. "ഓ, എത്ര ശക്തമാണ്" എന്ന അടിക്കുറിപ്പോടെയാണ്  വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ കാഴ്ചക്കാരെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. പുള്ളിപ്പുലി വളരെ ശക്തനാണെന്നാണ് ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെടുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടത്. മുതലകൾ ഇരകളാകുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ചീറ്റപ്പുലി വളരെ സ്മാർട്ടാണെന്നാണ് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.