Viral Video: യുദ്ധമുന്നണിയിൽ വിവാഹം; സൈനികർക്ക് മംഗളം ചൊല്ലി സഹപ്രവർത്തകർ
കീവ് മേയർ വിറ്റാലി ക്ലിറ്റ്‌ഷ്‌കോയും സഹോദരൻ ബോക്‌സർ വ്‌ളാഡിമിറും നവദമ്പതികൾക്ക് ആശംസകൾ നേർന്നു.
യുക്രൈനിൽ വെടിയൊച്ചകൾക്കും സ്ഫോടന ശബ്ദങ്ങൾക്കുമിടെ ഒരു വിവാഹമംഗളാശംസകൾ. 22 വർഷമായി ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയ സൈനിക ദമ്പതികളാണ് വിവാഹിതരായത്. റഷ്യയുമായുള്ള യുദ്ധം തുടങ്ങിയത് മുതൽ വധു ലെസിയ ഇവാഷ്‌ചെങ്കോ ജോലി ഉപേക്ഷിച്ച് കീവിലുള്ള തന്റെ ജില്ലയെ പ്രതിരോധിക്കാൻ പ്രാദേശിക പ്രതിരോധ സേനയിൽ ചേർന്നു. അന്ന് മുതൽ വിവാഹം ദിവസം വരെ ഇവർ തന്റെ പങ്കാളിയായ വലേരി ഫൈലിമോനോവിനെ കണ്ടിട്ടില്ല.
''ഞാൻ സന്തോഷവതിയാണ്. യുദ്ധത്തെ ഞങ്ങൾ ഇതുവരെ അതിജീവിച്ചു. നാളെ എന്ത് സംഭവിക്കുമെന്ന് ഒരു ഉറപ്പുമില്ല. അത് കൊണ്ട് ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചു. 18 വയസുള്ള ഒരു മകളുണ്ട്. അവളും ഈ തീരുമാനത്തിൽ സന്തോഷിക്കിന്നുവെന്ന് ലെസിയ പറഞ്ഞു. റഷ്യൻ അധിനിവേശത്തെ തുടർന്ന് ഞങ്ങൾക്ക് വേർപിരിയേണ്ടി വന്നു. വ്യത്യസ്ത സ്ഥലങ്ങളിലാണ് ഞങ്ങൾ ജോലി ചെയ്യുന്നത്. യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായിട്ടാണ് ഞാൻ എന്റെ ഭർത്താവിനെ കാണുന്നതെന്നും'' അവർ കൂട്ടിച്ചേർത്തു.
ഒരു ജർമ്മൻ റിപ്പോർട്ടർ ആണ് വിവാഹ വീഡിയോ പങ്കുവച്ചത്. ദമ്പതികൾക്ക് വേണ്ടി സഹപ്രവർത്തകർ യുക്രേനിയൻ ഗാനം ആലപിക്കുന്നതും വീഡിയോയിൽ കേൾക്കാം. വധുവും വരനും വിവാഹത്തിന് സൈനിക യൂണിഫോം ആണ് ധരിച്ചിരുന്നത്. നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
കീവ് മേയർ വിറ്റാലി ക്ലിറ്റ്‌ഷ്‌കോയും സഹോദരൻ ബോക്‌സർ വ്‌ളാഡിമിറും നവദമ്പതികൾക്ക് ആശംസകൾ നേർന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...