Viral Video: ആനക്കുട്ടി അമ്മയുടെ അടുത്ത് പാൽ കുടിക്കുന്നു, ഇടക്ക് കുസൃതി നോട്ടം - video
ഒരാനക്കുട്ടി അമ്മയുടെ അടുത്ത് നിന്നും പാൽക്കുടിക്കുന്ന വീഡിയോ ആണ് വൈറലായത്
കുട്ടിയാനകളുടെ കളി കണ്ടിട്ടുള്ളവർക്ക് മനസ്സിലാവും അത്രയും രസമാണ്. മണ്ണിൽ ഉരുണ്ട് ഒാടി ചാടി അവർ മറ്റൊരു ലോകം സൃഷ്ടിക്കും. ഇടക്ക് പാത്തും പതുങ്ങിയ ചില കുസൃതികളും ഉണ്ടാക്കും. പ്രസവിച്ച് ഇട്ട ഉടൻ ഏണീറ്റു നിൽക്കാൻ ആനക്കുട്ടികൾക്ക് പറ്റും എന്നതാണ് പ്രത്യേകത.
അത്തരത്തിൽ ഒരാനക്കുട്ടി അമ്മയുടെ അടുത്ത് നിന്നും പാൽക്കുടിക്കുന്ന വീഡിയോ ആണ് വൈറലായത്. ഇടക്ക് കണ്ണ് തുറിച്ച് നോക്കിയും കുസൃതി കാണിച്ച് പാലുകുടി തുടരുന്നു. എലഫൻറ് ക്ലബ് എന്ന് ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്ക് വെച്ചത്.
ആനക്കുട്ടികളെ പറ്റി അധികം ആർക്കും അറിയാത്ത ചില കാര്യങ്ങളുണ്ട് ഇരുന്നൂറ്റി അൻപത് പൗണ്ട് ഭാരവും (113.3 കിലോ) രണ്ടര അടി ഉയരവുമാണ് സാധാരണ ജനിക്കുമ്പോൾ ഒരു ആനക്കുട്ടിക്കുണ്ടാവുക. ആനക്കുട്ടിയെ പ്രസവിക്കും. ആനകളുടെ കുട്ടിക്കാലം വളരെ കൂടുതലാണ്.പഠനങ്ങൾ പറയുന്ന ആനകുട്ടി ഉണ്ടായാൽ പിന്നെ അമ്മയാന കുറച്ച് കഴിഞ്ഞാൽ കുട്ടിയെ നോക്കിയെന്ന് വരില്ല. ഇതിനായി കുട്ടിയാനകളെ പരിപാലിക്കാൻ ആനക്കുടുംബത്തിലെ എല്ലാ പിടിയാനകളും ഒത്ത് ചേരും. പിന്നെ കുട്ടിയാനയുടെ നോട്ടം ഇവർക്കായിരിക്കും
ജനിച്ചയുടെനെ മുതിർന്ന ആനകൾ കുട്ടിയാനയുടെ ചുറ്റുംകൂടി അതിനെ തങ്ങളുടെ തുമ്പിക്കൈ കൊണ്ട് തൊട്ടും തലോടിയും സ്നേഹമറിയിക്കും. മറ്റൊരു വസ്തുത എന്താണെന്നാൽ ജനിച്ചയുടെനെ കുട്ടിയാനകൾക്ക് കണ്ണ് കാണില്ലെന്നതിനാൽ തുമ്പിക്കൈ കൊണ്ട് തൊട്ടാണ് തനിക്ക് ചുറ്റുമുള്ള ലോകം ആന മനസ്സിലാക്കുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.