Viral Video: വിനോദവും അറിവുകളും ഒരുപോലെ നൽകുന്നവയാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിൽ നിന്ന് പല കാര്യങ്ങളെ കുറിച്ചുള്ള അറിവുകൾ നമുക്ക് ലഭിക്കാറുണ്ട്. അതുപോലെ തന്നെ വിനോദത്തിന് വേണ്ടിയും ഇവ നമുക്ക് ഉപകരിക്കും. നമ്മൾ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പല കാര്യങ്ങളും ഇതിൽ നിന്ന് അറിയുന്നു. സോഷ്യൽ മീഡിയ വരുന്ന കാര്യങ്ങൾ പൊതുവെ പെട്ടെന്നാണ് വൈറലാകുന്നത്. പ്രത്യേകിച്ച് മൃ​ഗങ്ങളുടെയും മറ്റും വീഡിയോകൾ. അത്തരത്തിൽ വൈറലായ ഒരു വീഡിയോ ആണ് ഇവിടെ കൊടുക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ തരംഗം സൃഷ്ടിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു യുവതിയും കാണ്ടാമൃ​ഗവുമാണ് വീഡിയോയിലുള്ളത്. കാണ്ടാമൃ​ഗത്തിന്റെ അടുത്ത് നിൽക്കുകയാണ് യുവതി. അതിന് കൊടുക്കാനുള്ള ഭക്ഷണവും അവരുടെ കയ്യിൽ ഉണ്ട്. കാണുന്നവരെ ശരിക്കും ഞെട്ടിക്കുന്നതാണ് വീഡിയോ. ഭക്ഷണം കൊടുക്കുന്നതിന് മുൻപായി അതിന് ചുംബിക്കാൻ ശ്രമിക്കുകയാണ് യുവതി. എന്നാൽ കാണ്ടാമൃ​ഗം ഒന്ന് തല മാറ്റുന്നത് കാണാം. അപ്പോൾ യുവതി ചെറിയ പരിഭവം കാണിച്ചപ്പോഴേക്കും കാണ്ടാമൃ​ഗം യുവതിയുടെ അടുത്തേക്ക് വീണ്ടും ചാഞ്ഞു. ഉടനെ തന്നെ യുവതി അതിനെ ചുംബിക്കുകയും അതിന് ഭക്ഷണം കൊടുക്കുകയും ചെയ്തു. എന്നിട്ട് അതിനെ ഒന്ന് തലോടുകയും ചെയ്തു.



Also Read: Viral Video: അടിച്ച് കിറുങ്ങി നടക്കുന്ന കുരങ്ങനെ കണ്ടോ? വീഡിയോ വൈറൽ


കാണ്ടാമൃ​ഗത്തിന്റെ ശാന്തമായ പ്രവൃത്തിയാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയത്. വീഡിയോ വീണ്ടും നീണ്ടും കാണാൻ നമുക്ക് ആ​ഗ്രഹം തോന്നുന്ന വീഡിയോ ആണിത്. @rhino__lover എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയാണിത്. "റൈനോ ലവ്" എന്ന എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. നിരവധി പേർ വീഡിയോയ്ക്ക് കമന്റും ലൈക്കും ചെയ്തിട്ടുണ്ട്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.