Viral Video: മുഖം വൃത്തിയാക്കുന്ന തുമ്പി, ഒരിക്കലും കാണാൻ സാധിക്കാത്ത വീഡിയോ
ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്
തുമ്പികളെ കണ്ടിട്ടില്ലേ? കാഴ്ചയിൽ നല്ല ഭംഗിയുള്ളവയാണ് തുമ്പികൾ. രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദം എന്നാണ് തുമ്പിക്ക് വിക്കിപീഡിയ നൽകുന്ന നിർവചനം.
ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുള്ള 193 ഇനം തുമ്പികളിൽ 74 തദ്ദേശീയ ഇനങ്ങൾ ഉണ്ട്.
ഇത്തരത്തിൽ സ്വയം മുഖം വൃത്തിയാക്കുന്ന തുമ്പിയുടെ വീഡിയോ ആണ് ട്വിറ്ററിൽ വൈറലായത്. സയൻസ് ഗേൾ എന്ന ട്വിറ്റർ പേജിലാണ് വീഡിയോ എത്തിയത്. 13 മണിക്കൂർ മുൻപ് പങ്ക് വെച്ച വീഡിയോ ആറ് ലക്ഷത്തിലധികം പേരാണ് കണ്ടത്. അധികം താമസിക്കാതെ ഇത് വൈറലായി. വിരൽ തുമ്പത്ത് ഇരിക്കുന്ന തുമ്പിയെ ദൃശ്യങ്ങളിൽ കാണാം. കൊമ്പുകൾ കൊണ്ട് മുഖത്ത് പൊടിയും അഴുക്കും കളയുന്നത് ദൃശ്യങ്ങളിൽ കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...