ആനക്കുട്ടിയെ പിടിക്കാൻ സിംഹക്കുട്ടൻമാർ; പിന്നെ സംഭവിച്ചത് ചരിത്രം
ചെറിയൊരു വ്യത്യാസം എന്താണെന്നാൽ രണ്ട് പക്ഷത്തും കുട്ടികളായിരുന്നു ഒരിടത്ത് സിംഹക്കുട്ടൻമാരും, മറു വശത്ത് ആനക്കുട്ടിയും ആയിരുന്നു.
കാട്ടിൽ ആനയുമായി ഏറ്റുമുട്ടാൻ കഴിവുള്ളത് ആർക്കെന്ന് അറിയുമോ? അത് സിംഹത്തിനാണ്. എത്ര ശക്തിയുള്ള ആനയെങ്കിലും പറന്ന് പൊങ്ങി മസ്തകത്തിനടിച്ചിരുത്താൻ ശേഷി സിംഹങ്ങൾക്കുണ്ട്. തിരിച്ച് ആനകളും അങ്ങിനെ തന്നെ. സ്വതവേ മറ്റ് മൃഗങ്ങളെ ഉപദ്രവിക്കാത്ത ആനകളെ ശല്യം ചെയ്യാൻ ആരെങ്കിലും എത്തിയാൽ പിന്നെ പറയുകയും വേണ്ട. കൊമ്പിൽ കോർത്ത് നിലം തൊടിക്കാതെ പറപ്പിക്കാനൊക്കെ ആനകൾക്കും അറിയാം.
ഇത്തരത്തിൽ ഒരു സിംഹം ആന യുദ്ധമാണ് അടുത്തിടെ വൈറലായത്. ചെറിയൊരു വ്യത്യാസം എന്താണെന്നാൽ രണ്ട് പക്ഷത്തും കുട്ടികളായിരുന്നു എന്നതാണ്. ഒരിടത്ത് സിംഹക്കുട്ടൻമാരും, മറു വശത്ത് ആനക്കുട്ടിയും ആയിരുന്നു.
ALSO READ : Viral Video : കോഴികളെ ഓടിക്കാൻ ശ്രമിച്ച് ആനക്കുട്ടി, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ
ആനക്കുട്ടിക്ക് മേൽ ചാടി വീഴുകയും കടിക്കുകയും വരെ സിംഹങ്ങൾ ചെയ്ത് നോക്കി. പക്ഷെ എല്ലാവരെയും ഒറ്റക്കാണ് കുട്ടിയാന നേരിട്ടത്. ഒടുവിൽ തോൽവി സമ്മതിച്ച സിംഹങ്ങൾ പിന്മാറി.ദൃശ്യങ്ങൾ താമസിക്കാതെ വൈറലാവുകയും ചെയ്തു. വനം വകുപ്പ ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ഐഎഫ്എസ് പങ്ക് വെച്ച ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലാണ്. ആയിരത്തിൽ അധികം പേരാണ് വീഡിയോ റീ ട്വീറ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...