സമൂഹമാധ്യമങ്ങളിൽ പല തരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്. മൃ​ഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലാകാറുണ്ട്. കാരണം, ഇവ രസകരമായിരിക്കും. ഇവയ്ക്ക് വളരെയധികം കാഴ്ചക്കാരാണുള്ളത്. എന്നാൽ, മൃ​ഗങ്ങളുടെ രസകരമായ വീഡിയോകൾക്കൊപ്പം പേടിപ്പെടുത്തുന്ന ദൃശ്യങ്ങളും വൈറലാകാറുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുവേ എല്ലാവർക്കും ഭയമുള്ള ജീവിയാണ് പാമ്പുകൾ. സോഷ്യൽ മീഡിയയിൽ പാമ്പുകളുടെ വീഡിയോകൾ ധാരാളം പ്രചരിക്കാറുണ്ട്. ഓസ്ട്രേലിയയിൽ പാമ്പുകളെ കണ്ടെത്തുന്നത് വളരെ സാധാരണമാണ്. ഇപ്പോൾ വൈറലായിരിക്കുന്ന ദൃശ്യങ്ങളും ഓസ്ട്രേലിയയിൽ നിന്നാണ്. ഒരു സ്ത്രീ തന്റെ മൂന്ന് വയസ്സുള്ള മകന്റെ വാർഡ്രോബിൽ പാമ്പിനെ കണ്ടതാണ് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.


അഞ്ചടി നീളമുള്ള വിഷപ്പാമ്പിനെയാണ് മൂന്ന് വയസുകാരന്റെ അടിവസ്ത്രങ്ങൾ വച്ചിരുന്ന ഡ്രോയിൽ നിന്ന് കണ്ടെത്തിയത്. ‘ദി സ്നേക്ക് ഹണ്ടർ’ എന്ന ഉപയോക്താവാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിൽ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. “അമ്മ തന്റെ മകന്റെ വസ്ത്രങ്ങൾ എടുക്കാൻ പോയപ്പോൾ പകരം അഞ്ചടി നീളമുള്ള തവിട്ട് നിറമുള്ള വലിയ പാമ്പിനെയാണ് കണ്ടെത്തിയത്.'' ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോക്കൊപ്പം ഉപയോക്താവ് കുറിച്ചു.


ALSO READ: Viral Video: 27 വർഷം പഴക്കമുള്ള ജാം ടേസ്റ്റ് ചെയ്ത യുവതിയുടെ റിയാക്ഷൻ, റെസിപ്പി മുത്തശ്ശിയുടേത്


വസ്ത്രങ്ങൾ കഴുകി വിരിച്ച അയയിൽ നിന്നാണ് പാമ്പ് തുണികളിലേക്ക് കയറിയതെന്നാണ് നി​ഗമനം. ഈ തുണികൾ ഡ്രോയറിലേക്ക് വച്ച കൂട്ടത്തിൽ പാമ്പ് ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഉ​ഗ്ര വിഷമുള്ള പാമ്പിനെയാണ് കണ്ടെത്തിയത്. വീഡിയോ പങ്കുവച്ച് അധികം വൈകാതെ തന്നെ ദൃശ്യങ്ങൾ വൈറലാകുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തു.


കമന്റ് സെക്ഷനിൽ ആളുകൾ അവരുടെ അഭിപ്രായം പങ്കിട്ടു. “ ഇത് കണ്ടതിന് ശേഷം ഞാൻ ഒരിക്കലും ഒരു ഡ്രോയർ തുറക്കാൻ ആഗ്രഹിക്കുന്നില്ല,” ഒരു ഉപയോക്താവ് പറഞ്ഞു. “വസ്ത്രങ്ങൾ എത്ര വൃത്തിയായി മടക്കിവെച്ചിരിക്കുന്നു എന്നത് വളരെ മതിപ്പുളവാക്കി” രണ്ടാമത്തെ വ്യക്തി അഭിപ്രായപ്പെട്ടു. പാമ്പിനെ കണ്ടെത്തിയ ഡ്രോയറിന് സമീപം വളർത്തുന്ന നായ നിൽക്കുന്നതിൽ ഒരാൾ ആശങ്ക പ്രകടിപ്പിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.