Viral Video: 27 വർഷം പഴക്കമുള്ള ജാം ടേസ്റ്റ് ചെയ്ത യുവതിയുടെ റിയാക്ഷൻ, റെസിപ്പി മുത്തശ്ശിയുടേത്
1996 നവംബറിൽ അവളുടെ മുത്തശ്ശി ഉണ്ടാക്കിയ ജാം ടേസ്റ്റ് ചെയ്തായിരുന്നു വീഡിയോ. വർഷങ്ങളോളം പഴക്കമുള്ള ജാം കഴിക്കുന്നതിൽ നിന്നും പലരും ജോർജിയാനയെ വിലക്കിയെങ്കിലും അവർ കഴിക്കുകയായിരുന്നു
നമ്മുടെ അമ്മ വീടുകൾ എപ്പോഴും രുചിയുടേയും മണത്തിൻറേയും കൂടി കലവറകൾ കൂടിയാണ്. മാസങ്ങളും വർഷങ്ങളും പഴക്കമുള്ള അച്ചാറുകൾ, ഉപ്പിലിട്ടത്. പലഹാരങ്ങൾ അങ്ങിനെ പറയാൻ നിരവധി. പലതും ചിന്തിക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയും. അത്തരമൊരു വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാമിലെ ക്രിയേറ്റർ @hrhgeorgiana.
1996 നവംബറിൽ അവളുടെ മുത്തശ്ശി ഉണ്ടാക്കിയ ജാം ടേസ്റ്റ് ചെയ്തായിരുന്നു വീഡിയോ. വർഷങ്ങളോളം പഴക്കമുള്ള ജാം കഴിക്കുന്നതിൽ നിന്നും പലരും ജോർജിയാനെയ വിലക്കിയെങ്കിലും അവർ കഴിക്കുകയായിരുന്നു. ആപ്പിൾ ജെല്ലി ജാമാണിത്. വളരെ പാടുപെട്ട് തുറക്കുന്ന കുപ്പിയിൽ നിന്നും സ്പൂണിൽ ജാം എടുക്കുന്നതും ജോർജിയാന അത് രുചിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ഒപ്പമുണ്ടായിരുന്ന കസിൻസിനും സഹോദരനും യുവതി ജാം നൽകിയെന്ന് മാത്രമല്ല.
കഴിച്ച് മൂന്ന് ദിവസത്തിന് ശേഷവും തനിക്ക് കുഴപ്പങ്ങൾ ഒന്നുമില്ലെന്നും അവർ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറയുന്നു. 840K-ലധികം പേരാണ് വീഡിയോ കണ്ടത്. കമൻറുകളിൽ വർഷങ്ങൾക്ക് മുമ്പ് ഉണ്ടാക്കിയ ഭക്ഷണം കണ്ടെത്തി/ആസ്വദിച്ചതിന്റെ സ്വന്തം അനുഭവങ്ങൾ പലരും പങ്ക് വെച്ചു. 69,884 പേരാണ് ജോർജിയാനയുടെ വീഡിയോ ലൈക്ക് ചെയ്തത്.
ഫുഡ് ടേസ്റ്റിങ്ങിൻറെ വിവിധ വീഡിയോകളും ജോർജിയാന തൻറെ പേജിൽ പങ്ക് വെച്ചിട്ടുണ്ട്. ജർമൻ പിക്കിൾ ടേസ്റ്റിങ്ങും. വിവിധ തരത്തിലുള്ള ഭക്ഷണങ്ങളുടെ റിവ്യൂകളും ജോർജിയാന തൻറെ വീഡിയോയിലൂടെ പങ്ക് വെക്കുന്നുണ്ട്. സംഭവം എന്തായാലും അധികം താമസിക്കാതെ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. നിരവധി പേരാണ് ഇത് സംബന്ധിച്ച് പോസ്റ്റുകൾ പങ്ക് വെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.