Viral Video : ചെരുപ്പ് കാണിച്ച് മുതലകളെ പേടിപ്പിച്ച് യുവതി; വീഡിയോ വൈറൽ
Viral Crocodile vs women Video : ഫിജൻ എന്ന ട്വിറ്റെർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഇതിനോടകം മൂന്ന് മില്യണിൽ അധികം ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്.
സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകൾ കാണാനാണ് ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത്. ജീവിതത്തിലെ ടെൻഷനും സ്‌ട്രെസും ഒക്കെ മാറാൻ ഇത്തരം വീഡിയോകൾ കാണുന്നവരുണ്ട്. ഇതിൽ വിവാഹ വീഡിയോകളും, മൃഗങ്ങളുടെ വീഡിയോകളും, പ്രാങ്ക് വിഡിയോകളും ഒക്കെ ഉൾപ്പെടും. വിവാഹ വേദികളിലെ സന്തോഷവും കുസൃതികളും ഡാൻസും ഒക്കെയാണ് വിവാഹ വേദികളുടെ വീഡിയോകൾ ആളുകൾ ഇഷ്ടപ്പെടാൻ കാരണം. അതേസമയം മൃഗങ്ങളോടുള്ള സ്നേഹവും അവരുടെ ജീവിതത്തെ പറ്റി അറിയാനുള്ള ആഗ്രഹവുമാണ് മൃഗങ്ങളുടെ വീഡിയോകളോടുള്ള താത്‌പര്യം വർധിക്കാൻ കാരണം. ഇപ്പൊ മുതലകളുടെ ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ആഫ്രിക്ക, ഏഷ്യ, അമേരിക്ക, ഓസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഏറ്റവും വലിയ ഉരഗങ്ങളാണ് മുതലകൾ. ലോകത്താകമാനം 13 തരാം മുതലകളാണ് ഉള്ളത്. ഓരോ തരം മുതലകൾക്കും വ്യത്യസ്ത വലിപ്പമാണ് ഉള്ളത്. മാംസഭുക്കുകളാണ് മുതലകൾ. സിംഹങ്ങളെയും കടുവകളെയും വരെ അവസരം കിട്ടിയാൽ ആക്രമിക്കുന്ന മുതലകൾ മനുഷ്യനെയും അപൂര്വമായെങ്കിലും ഭക്ഷിക്കാറുണ്ട് . സ്വയം ചൂട് ഉത്പാദിപ്പിക്കാൻ കഴിയാത്ത മൃഗങ്ങളാണ് മുതലകൾ. തണുപ്പ് കാലങ്ങളിൽ ഇവ എസ്റ്റിവേഷൻ എന്ന ഉറക്കത്തിന്റെ അവസ്ഥയിലേക്ക് പോകും. അപകടകാരിയായ മുതലകളെ ഒരു യുവതി ചെരുപ്പ് കാണിച്ച് പേടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.
ALSO READ: Viral Video: വെറുതെ കിടന്ന മുയലിനെ ചൊറിയാൻ ചെന്ന പൂച്ചയ്ക്ക് സംഭവിച്ചത്, വീഡിയോ വൈറൽ
ഫിജൻ എന്ന ട്വിറ്റെർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. വീഡിയോയിൽ ഒരു യുവതി ഒരു പുഴയുടെ തീരത്ത് നിൽക്കുന്നത് കാണാം. കൂടാതെ തന്നെ യുവതിയുടെ പട്ടിക്കുട്ടിയും കളിക്കുന്നുണ്ട്. ഏത് സമയത്ത് വേണമെങ്കിലും കേറി വരാമെന്ന തരത്തിൽ മൂന്ന് നാല് മുതലകളും യുവതിയുടെ അടുത്തേക്ക് വരുന്നുണ്ട്. എന്നാൽ മുതല കരയിലേക്ക് കയറാൻ തുടങ്ങുമ്പോൾ കാലിൽ കിടന്ന ചെരുപ്പെടുത്ത് അടിച്ച് ശബ്ദമുണ്ടാക്കി മുതലകൾ പേടിപ്പിക്കുകയാണ് യുവതി. മുതലകൾ പേടിച്ച് നദിയിലേക്ക് പോകുകയും ചെയ്യുന്നുണ്ട്. ഇതിനോടകം മൂന്ന് മില്യണിൽ അധികം ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.