രണ്ട്  ഹോട്ട് എയർ ബലൂണുകൾക്കിടയിലൂടെ അന്തരീഷത്തിൽ നടന്ന് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീൽ സ്വദേശിയായ റഫാൽ സുഗ്നോ ബ്രിഡി. ചൈനയുടെ  മൗറിസിയോ സവാട്ടയുടെ റെക്കോർഡാണ് റഫാൽ മറികടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

18 മീറ്ററാണ് റഫാൽ രണ്ട് ബലൂണുകൾക്കിടയിലൂടെ നടന്ന ദൂരം. ചെരിപ്പില്ലാതെയാണ് സുഗ്നോ കയർ വഴി നടന്നത്. ബ്രസീലിലെ സാന്താ കാതറീനയിലെ പ്രയ ഗ്രാൻഡെയ്ക്ക് മുകളിലായിരുന്നു റഫാലിൻറെ സാഹസം. ലോകത്തിലെ തന്നെ വലിയ കെട്ടിടങ്ങളിൽ ഒന്നായ ബുർജ് ഖലീഫയുടെ രണ്ടിരട്ടി ഉയരമാണിത്. 2722 അടിയാണ് ബുർജ് ഖലീഫയുടെ ഉയരം


 



റെക്കോർഡ് നേട്ടം നടന്നിട്ട് കുറച്ച് നാളുകളായെങ്കിലും രണ്ട് ദിവസം മുൻപാണ് ഗിന്നസ് വേൾഡ് റെക്കോർഡ് തങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വീഡിയോ പങ്ക് വെച്ചത്. വളരെ സൂക്ഷ്മമായി നടന്നു പോകുന്ന റാഫാലിനെ വീഡിയോയിൽ കാണാം. 9 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഇത് വരെ ഏകദേശം 80000-ൽ അധികം പേർ വീഡിയോ ഇൻസ്റ്റഗ്രാമിൽ ലൈക്ക് ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.