കൊച്ചുകുട്ടികൾക്ക് എപ്പോഴും മുതിർന്നവരെ അനുകരിക്കാൻ ഒരു പ്രത്യേക താത്പര്യം ഉണ്ടായിരിക്കും. അവരത് രസകരമായി തന്നെ ചെയ്യുകയും ചെയ്യും. അത്തരത്തിൽ ഒരു കൊച്ച് മിടുക്കിയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഡാൻസ് ഇൻസ്ട്രക്ടർ കുറച്ച് പേരെ ഡാൻസ് പരിശീലിപ്പിക്കുകയാണ് വീഡിയോയിൽ. ഇവരുടെ നേരെ നിൽക്കുകയാണ് കുട്ടി. അവരുടെ ഡാൻസിനൊപ്പം കുട്ടിയും ഡാൻസ് ചെയ്യുന്നു. എന്തായാലും സംഭവം അധികം താമസിക്കാതെ വൈറലായി.


ALSO READ: Viral VIdeo : "ഒന്ന് തൊട്ട് നോക്കിയതാ; പിന്നെ ഓടിയ വഴിക്ക് പുല്ലു പോലും മുളച്ചിട്ടില്ല"; മുള്ളൻപന്നി കുരങ്ങനെ ഓടിക്കുന്ന വീഡിയോ വൈറൽ


 



ഷെയറിംഗ് ട്രാവൽ എന്നാ ട്വിറ്റർ പേജാണ് കുട്ടിയുടെ വൈറൽ ഡാൻസ് പങ്ക് വെച്ചത്. ആയിരക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമൻറുമായി എത്തിയത്. ആളുകൾ കുട്ടിയുടെ കഴിവിനെ അഭിനന്ദിക്കുകയും  നൃത്തച്ചുവടുകളെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.


ALSO READ: Viral Video : സർപ്പങ്ങളുടെ നൃത്തം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ, വീഡിയോ വൈറൽ


 


"കുട്ടികളുടെ നിരീക്ഷണം വളരെ ശക്തമാണ്, ഞങ്ങൾ അവരുടെ മുന്നിൽ എന്ത് ചെയ്താലും അവർ നമ്മെ പകർത്തുന്നു. എന്നായിരുന്നു ഒരാളുടെ കമൻറ്. കുട്ടിയെ പ്രശംസിച്ച് കൊണ്ടും. കഴിവിനെ അഭിനന്ദിച്ചും നിരവധി പേരാണ് എത്തുന്നത്. അതേസമയം ഡാൻസ് പരിശീലിപ്പിക്കുന്നയാൾ മാതൃകയാക്കുന്നത് ആ കുട്ടിയെ ആണെന്ന് പോലും കമൻറിട്ടവരുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ