ഡൽഹി മെട്രോയിൽ ബിക്കിനിയും കുട്ടിപ്പാവാടയുമിട്ടതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി വൈറലായത് വലിയ ചർച്ചയായിരുന്നു. നിരവധി പേരാണ് പെൺകുട്ടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചും മറ്റും സോഷ്യൽ മീഡിയയിൽ കമന്റ് രേഖപ്പെടുത്തിയത്. ഇപ്പോഴിതാ മെട്രോയ്ക്കുള്ളിൽ നിന്നുള്ള മറ്റൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഈ വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല. ന്യൂയോർക്ക് സിറ്റിയിൽ നിന്നുള്ളതാണ് വീഡിയോ. തിരക്കേറിയ മെട്രോ കമ്പാർട്ടുമെന്റിനുള്ളിൽ ഒരു ബെഡ് വിരിച്ച് ഒരു യുവാവ് ഉറങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഇത് പക്ഷേ വൈറലാകാന വേണ്ടി ചെയ്തതാണെന്ന് തോന്നു. കാരണം കണ്ടന്റ് ക്രിയേറ്ററായ പ്രിൻസ് സീ ആണ് വീഡിയോ ചെയ്തിരിക്കുന്നത്. അദ്ദേഹം തന്റെ ഔദ്യോഗിക യൂട്യൂബ് ഹാൻഡിലിൽ വീഡിയോ പോസ്റ്റ് ചെയ്തു. വൈറലായ വീഡിയോ 495,000 ആളുകൾ കണ്ടിട്ടുണ്ട്. 



 


Also Read: Vladimir Putin: കാഴ്ച കുറയുന്നു.. നാവ് കുഴയുന്നു; പുടിൻ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്


 


സ്വന്തം വീട്ടിൽ കിടക്ക വിരിച്ച് കിടന്നുറങ്ങും പോലെയാണ് യുവാവ് മെട്രോയിലും ഇത് ചെയ്യുന്നത്. മറ്റുള്ളവർ അയാളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ആരും അത് അത്ര കാര്യമാക്കുന്നില്ല. എല്ലാവരും അവരവരുടെ കാര്യങ്ങളും നോക്കി തങ്ങളുടെ സ്റ്റോപ്പുകളിൽ ഇറങ്ങി പോകുന്നുമുണ്ട്. സ്യൂട്ട് കെയ്സിൽ കൊണ്ടുവന്ന കാറ്റ് നിറയ്ക്കുന്ന മെത്തയാണ് മെട്രോയിൽ കിടക്കാൻ ഉപയോ​ഗിച്ചത്. തലയിണയും പുതപ്പും എല്ലാം കൊണ്ടാണ് ഇയാൾ വന്നത്. വീഡിയോ ഏതായാലും സോഷ്യൽ മീഡിയയിൽ വൈറലായി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.