ബഹിരാകാശ വാഹനങ്ങളുടെ ശവപ്പറമ്പെന്ന് അറിയപ്പെടുന്ന സ്ഥലമാണ് പോയിന്റ് നെമോ.  ശാന്തസമുദ്ര തീരങ്ങളിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മേഖലയാണിത്.  അധികം ആരും എത്തിപ്പെടാത്ത പ്രദേശം. ഇതു വഴി കടന്നു പോകുന്ന കപ്പലുകളും എണ്ണത്തിൽ കുറവാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭൂമി ശാസ്ത്ര പരമായി നോക്കിയാൽ മൂന്ന് ദ്വീപുകളുടെ നടുക്കായാണ് പോയൻറ് നെമോയുള്ളത്. ഡൂസി ഐലൻഡ്, മോടു ന്യൂയി, മഹേ‍ർ ഐലൻഡ് എന്നിവായാണ് ആ മൂന്ന് ദ്വീപുകൾ. ഇവയിൽ നിന്നും ഏകദേശം 1600 കിലോമീറ്റർ ദൂരമകലെയാണ് പോയിന്റ് നെമോ സ്ഥിതി ചെയ്യുന്നത്.


ഒരു ക്രൊയേഷ്യൻ സർവേ എൻജിനീയറായ ഹ്രോവ്ജെ ലൂക്കാട്ടെലയാണ് 1992-ൽ  ഈ സ്ഥലം കംപ്യൂട്ടർ അധിഷ്ഠിത പഠനങ്ങളുടെ പിൻബലത്തിൽ കണ്ടെത്തിയത്.പോയിന്റ് നെമോയിൽ നിന്ന് ഏറ്റവും അടുത്തുള്ള മനുഷ്യൻ കുറഞ്ഞത് 1600 കിലോമീറ്റർ അകലെയാകും നിൽക്കുന്നത്. എന്നാൽ ഇതിനു മുകളിലൂടെ ഇടയ്ക്കിടെ പോകുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികർ 416 കിലോമീറ്റർ അകലെ മാത്രമാണ് നിലനിൽക്കുന്നത്. അങ്ങനെ നോക്കിയാൽ പോയിന്റ് നെമോയോട് ഏറ്റവും അടുത്തു നിൽക്കുന്ന മനുഷ്യർ ബഹിരാകാശയാത്രികരാണെന്നു പറയാം.  


തീരങ്ങളിൽ നിന്ന് ഒരുപാട് അകലെ സ്ഥിതി ചെയ്യുന്നതിനാൽ ബഹിരാകാശ ഏജൻസികൾക്കും പോയിന്റ് നെമോ പ്രിയപ്പെട്ട സ്ഥലമാണ് . റഷ്യയുടെ റോസ്കോമോസ്, യൂറോപ്യൻ യൂണിയന്റെ ഇഎസ്എ, ജപ്പാന്റെ ജാക്സ എന്നീ ഏജൻസികളുടെ പരീക്ഷണങ്ങളും, ബഹിരാകാശ വാഹനങ്ങളുടെ ലാൻറിങ്ങും ഇവിടെയായിരിക്കും.


ഇവ ഒഴുക്കിൽ പെട്ട് ഏതെങ്കിലും തീരത്തു ചെന്നുകയറാനുള്ള സാധ്യത വിദൂരമാണെന്നത് തന്നെയാണ് കാരണം.നൂറുകണക്കിന് ബഹിരാകാശ വാഹനങ്ങൾ ഇത്തരത്തിൽ കിടപ്പുണ്ടെന്നാണ് റിപ്പോർട്ട്. റഷ്യൻ സ്പേസ് സ്റ്റേഷനായ മിറും ഇക്കൂട്ടത്തിലുണ്ടെന്നും പറയപ്പെടുന്നു. ഇവിടം  കണ്ടെത്തിയിട്ട് 30 വർഷമായതേയുള്ളുവെങ്കിലും സ്ഥലത്തെക്കുറിച്ച് എച്ച്പി ലൗക്രാഫ്റ്റ് എന്ന എഴുത്തുകാരൻ 1960-ളിൽ ഒരു നോവലെഴുതി. പോയിന്റ് നെമോയിൽ തുൾഹു എന്ന ഭീകരൻ കടൽജീവി ഉണ്ടെന്നായിരുന്നു ലൗക്രാഫ്റ്റ് നോവലിൽ പറഞ്ഞ് വെച്ചത്. 


കഥയുടെ ചുവട് ഉറപ്പിച്ച് 1997-ൽ പോയിന്റ് നെമോയ്ക്കു സമീപത്തു നിന്ന് വലിയ ഒരു ശബ്ദം കേട്ടു.നീലത്തിമിംഗലത്തേക്കാൾ തീവ്രമായ ശബ്ദം. ഇതോടെ ഇവിടെ ഏതോ വലിയ കടൽജീവി താമസിക്കുന്നുണ്ടെന്നു പ്രചാരണം ശക്തമായി. ഇത് സത്യമാണെന്നു വരെ ചിലർ പ്രവചിച്ചു. എന്നാൽ ശബ്ദം ഏതോ മഞ്ഞുമല പൊട്ടിയതാണെന്ന് പിന്നീടു തെളിഞ്ഞു.അതിശക്തമായ തരംഗശക്തിയുള്ള ജലം,പോഷണ രാസ മൂലകങ്ങളുടെ കുറവുമുള്ള പോയിന്റ് നെമോയിൽ ജീവികൾ തീരെയില്ല എന്നതാണു സത്യം.ചിലയിനം ബാക്ടീരിയകളും യെറ്റി എന്നു പേരുള്ള ഞണ്ടുകളുമാണ് ഇവിടെ വാസം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.