കാ​ന്‍​ബ​റ:  അമേരിക്കയ്ക്ക്  പിന്നാലെ  ലോ​കാ​രോ​ഗ്യ സം​ഘ​ട​നയ്ക്കെതിരെ ഓ​സ്ട്രേ​ലി​യ​യും രംഗത്ത്‌...  


COMMERCIAL BREAK
SCROLL TO CONTINUE READING

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങളെ  വി​മ​ര്‍​ശിച്ച  ​ഓ​സ്ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണ്‍  ​സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടി​മു​ടി മാ​റേ​ണ്ട​തു​ണ്ടെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.


സം​ഘ​ട​ന​യു​ടെ നേ​തൃ​നി​ര​യി​ല്‍ എ​ന്തൊക്കെ​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന് ഓ​സ്ട്രേ​ലി​യ വി​ല​യി​രു​ത്തു​മെ​ന്നും  സ​മാ​ന ചി​ന്താ​ഗ​തി ഉ​ള്ള​വ​രു​മാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ഹ​ക​രി​ക്കു​മെ​ന്നും  അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 


കൂടാതെ, ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ ചൈനയിൽ കൊറോണ വൈറസ് ഉത്ഭവത്തെപ്പറ്റി  അന്വേഷണം നടത്താനും ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിരുന്നു. 


ലോ​കാ​രോ​ഗ്യ സം​ഘ​ട​നയ്ക്കെതിരെ ഓ​സ്ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി നടത്തിയ വിമര്‍ശനങ്ങള്‍ പരോഷമായി അമേരിക്കയ്ക്ക്  നല്‍കുന്ന പിന്തുണയാണ് വ്യക്തമാക്കുന്നത്.  ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പക്ഷപാതം കാട്ടുന്നതായി  ആരോപിച്ച് സംഘടന യ്ക്ക് നല്‍കുന്ന അമേരിക്ക നിര്‍ത്തി വച്ചിരിയ്ക്കുകയാണ്.  


ലോ​കാ​രോ​ഗ്യ സം​ഘ​ട​നയ്ക്ക് ധന സഹായംഏറ്റവുമധികം ആവശ്യമുള്ള ഘട്ടത്തില്‍ അമേരിക്ക സഹായം നല്‍കുന്നത് നിര്‍ത്തിയത് വലിയ വിമര്‍ശനത്തിന്  ഇടയാക്കിയിരുന്നു.