പ്രാണവായു നല്കാൻ പറ്റാത്ത അവസ്ഥവരും, മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന!!!
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശ്വസനവൈഷമ്യമുള്ള രോഗികള്‍ക്ക് ആവശ്യമായഓക്സിജൻ കഴിയാത്ത സാഹചര്യം വന്നു ചേരുമെന്ന ഭയാശങ്കയുമായി ലോകാരോഗ്യ സംഘടന.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശ്വസനവൈഷമ്യമുള്ള രോഗികള്‍ക്ക് ആവശ്യമായഓക്സിജൻ കഴിയാത്ത സാഹചര്യം വന്നു ചേരുമെന്ന ഭയാശങ്കയുമായി ലോകാരോഗ്യ സംഘടന.
ഓക്സിജന്‍ സിലിണ്ടറിനായി ആളുകള്‍ നെട്ടോട്ടം ഓടേണ്ടി വരുമെന്ന നിര്‍ണ്ണായക മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനം ഗബ്രിയോസിസ് മാധ്യമങ്ങളിലൂടെ പങ്കുവച്ചു. രോഗപ്രതിരോധ നടപടികളില്‍ വിട്ടുവീഴ്ച്ച പാടില്ലെന്ന് നേരത്തേ തന്നെ സംഘടന രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Also Read: ഭീതി അകലാതെ രാജ്യം;കൊറോണ വൈറസ് ബാധിതര്‍ അഞ്ച് ലക്ഷം പിന്നിട്ടു!
ആഗോള വ്യാപകമായി 88,000 വലിയ ഓക്സിജന്‍ സിലിണ്ടറിന്റെ ആവശ്യമാണ് പ്രതിദിനം ഇപ്പോഴുള്ളത്. ഇത് ഉയരുമെന്നാണ് ആശങ്ക. ആരോഗ്യരംഗത്ത് മാത്രമല്ല സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയവുമായ പ്രതിസന്ധികളിലേക്കാണ് കൊറോണ ലോകത്തെ നയിക്കുന്നതെന്ന് ടെഡ്രോസ് അദനം ഗബ്രിയോസിസ് പറഞ്ഞു. കാലങ്ങളോളം ജനങ്ങള്‍ കൊറോണയുടെ പരിണതഫലങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.