ന്യൂഡൽഹി: ഉള്ളടക്കത്തിൽ ദൈവനിന്ദ എന്ന പരാതിയിൽ പാകിസ്ഥാനിൽ വിക്കിപീഡിയക്ക് നിരോധനം എർപ്പെടുത്തി. പാകിസ്ഥാൻ ടെലി കമ്മ്യൂണിക്കേഷൻ അതോറിറ്റിയുടേതാണ് നടപടിയെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. 48 മണിക്കൂറിനുള്ളിൽ സൈറ്റിൽ നിന്നും ഉള്ളടക്കം മാറ്റാനായിരുന്നു നിർദ്ദേശം. എന്നാൽ ഇതുണ്ടാകാതെ വന്നതോടെയാണ് അധികൃതർ നടപടിയിലേക്ക് കടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നടപടി ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ വെബ്സൈറ്റ് തയ്യറാകാതായതോടെയാണെന്ന് പിടിഎ വക്താവ് മലഹത്ത് ഒബൈദ് പറഞ്ഞു. അധാർമികത, മതനിന്ദ, ഇസ്‌ലാമിനെതിരെ സംസാരിക്കൽ തുടങ്ങിയ പ്രശ്‌നങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നത് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രം കൂടിയായ പാക്കിസ്ഥാൻ കാണുന്നത്.


YouTube, TikTok എന്നിവയ്ക്കും നിരോധനം 


ഇസ്‌ലാമിനെ അവഹേളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് മൂന്ന് വർഷത്തിലേറെയായി പ്രശസ്ത വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബ് പാകിസ്ഥാൻ തടഞ്ഞിട്ടുണ്ട്.
ആക്ഷേപകരമായ ഉള്ളടക്കമില്ലെന്ന് രാജ്യം വിലയിരുത്തിയതോടെ 2016-ൽ നിരോധനം നീക്കി.


പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി (പിടിഎ) പ്രകാരം അധാർമികവും അശ്ലീലവുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് മുമ്പ് ജനപ്രിയ  വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോം ടിക് ടോക്ക് പാകിസ്ഥാനിൽ രണ്ട് തവണ നിരോധിച്ചിട്ടുണ്ട്.


വിക്കിപീഡിയ


2001 ജനുവരിയിൽ സമാരംഭിച്ച ഒരു ബഹുഭാഷാ ഓൺലൈൻ വിജ്ഞാനകോശമാണ് വിക്കിപീഡിയ. ഇന്റർനെറ്റ് ആക്‌സസ് ഉള്ള ആർക്കും ലേഖനങ്ങൾ എഴുതാനും എഡിറ്റ് ചെയ്യാനും പ്രാപ്‌തമാക്കുന്ന ഒരു സ്വതന്ത്ര, ഓപ്പൺ സോഴ്‌സ്, സഹകരണ പ്ലാറ്റ്‌ഫോമാണിത്. ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയവുമായ വിവര സ്രോതസ്സുകളിൽ ഒന്നായി ഇത് മാറിയിരിക്കുന്നു, സാധാരണയായി ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മികച്ച 10 വെബ്‌സൈറ്റുകളിൽ ഒന്നാണിത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.