ന്യൂയോര്‍ക്ക്: അമേരിക്കയെ കൂടുതല്‍ മികവിലേക്ക് നയിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായതിനു ശേഷം ആദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ അഭിസംബോധനം ചെയ്യുകയായിരുന്നു ട്രംപ്. വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ല. മുസ്‌ലിം ലോകത്തിന്‍റെ പിന്തുണയോടു കൂടി ഐ.എസിനെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, വിസ നിയന്ത്രണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. നിലവിലെ കുടിയേറ്റ നിയമം കാലഹരണപ്പെട്ടതാണെന്നും ട്രംപ് പറഞ്ഞു. പരിശോധന അനുവദിക്കാത്ത സ്ഥല അമേരിക്കയുടെ പുനര്‍ നിര്‍മ്മാണത്തിനുള്ള സമയമായതായി പ്രസിഡന്റ് .


പശ്ചിമേഷ്യയില്‍ ഇതുവരെ ചിലവഴിച്ച പണം രാജ്യ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കാമായിരുന്നു. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അമേരിക്കയെ മികച്ചതാക്കുമെന്ന വാക്കുപാലിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


കാന്‍സാസില്‍ കഴിഞ്ഞയാഴ്ച ഇന്ത്യക്കാരന്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ അപലപിച്ചുകൊണ്ടാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. ഐക്യത്തെക്കുറിച്ചു അമേരിക്കയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള സന്ദേശമായിരുന്നു പ്രസംഗത്തിലുണ്ടായിരുന്നത്. 


ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കി ജനുവരി 27നാണ് വിവാദ ഉത്തരവ് ട്രംപ് പുറത്തിറക്കിയത്. ഈ ഉത്തരവ് യു.എസ് ഫെഡറൽ കോടതി റദ്ദാക്കിയിരുന്നു.