വിൽ സ്മിത്തിന്റെ ഭാര്യ നേരിടുന്ന പ്രശ്നം എന്ത് ? എന്താണ് അലോപേഷ്യ?
അലോപേഷ്യ എന്ന മുടികൊഴിഞ്ഞു പോകുന്ന രോഗത്തിന്റെ പിടിയിലാണ് വിൽ സ്മിത്തിന്റെ ഭാര്യ. അലോപേഷ്യയ്ക്കുളള കാരണം എന്താണ് ?
ഓസ്കർ പുരസ്‌കാര ചടങ്ങിൽ നടൻ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് കാണികളെ ഒന്നാകെ ഞെട്ടിച്ചു. എന്നാൽ തന്റെ ഭാര്യയെ കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമർശമാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്.അലോപേഷ്യ രോഗിയായ ഭാര്യക്കെതിരെ അവതാരകൻ നടത്തിയ മോശമായ പരാമർശമാണ് വിൽ സ്മിത്തിന്റെ നിയന്ത്രണം വിടാൻ കാരണമായത്.
അലോപേഷ്യ എന്നാൽ എന്ത് ?
യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് പഠനങ്ങൾ പറയുന്നതനുസരിച്ച് രോഗപ്രതിരോധ സംവിധാനം രോമകൂപങ്ങളെ ബാധിക്കുകയും അത് മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് അലോപേഷ്യ അരിയറ്റ. ഈ രോഗാവസ്ഥ സാധാരണയായി മനുഷ്യരുടെ തലയെയും മുഖത്തെയുമാണ് പ്രധാനമായും ബാധിക്കുന്നത്. പതിവിൽ കവിഞ്ഞ മുടി കൊഴിയുക, തലയോട്ടി പുറത്ത് കാണുക, നാണയ വലുപ്പത്തിൽ മുടി കൊഴിഞ്ഞു പോകുക, സ്കിന്നിൽ അണുബാധയോ പഴുപ്പോ ഉണ്ടാകാനും ഇടയുണ്ട്.
ഇരുപതുതരം അലോപേഷ്യകളുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. സാധാരണ പാരമ്പര്യമായ മുടി കൊഴിച്ചിൽ ട്രൈക്കോ സ്കാൻ ഉപയോഗിച്ചുളള പരിശോധനയിൽ കണ്ടുപിടിക്കാൻ സാധിക്കും. മുടികൊഴിച്ചിലിന്റെ കാരണങ്ങൾക്കനുസരിച്ച് അതിന്റെ ചികിത്സയും മാറും. അതിനാൽ തന്നെ ഓരോ വ്യക്തിയിലും നല്ലരീതിയിൽ രോഗ നിർണയം നടത്തുന്നത് ഏതൊരു ചികിത്സയ്ക്കും നല്ലതാണ്.
അലോപേഷ്യയ്ക്കുളള കാരണം ?
ജനിതക ചരിത്രം,ഹോർമോൺ മാറ്റങ്ങൾ, അലോപ്പീസിയ ഏരിയറ്റ പോലുള്ള മെഡിക്കൽ അവസ്ഥകൾ എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകും . ചില മരുന്നുകളും സപ്ലിമെന്റുകളും കഴിച്ചതിനുശേഷവും മുടികൊഴിച്ചിൽ സംഭവിക്കാം. മുടിയിൽ ഉപയോഗിക്കുന്ന ചില ഹെയർസ്റ്റൈലുകളും ചികിത്സകളും ട്രാക്ഷൻ അലോപ്പീസിയ എന്ന അവസ്ഥയ്ക്ക് കാരണമാകും. എന്നാൽ രോഗപ്രതിരോധത്തിന് കാരണമാകുന്നത് എന്താണെന്ന് ഗവേഷകർക്ക് പൂർണ്ണമായി ഇതുവരെ മനസ്സിലായിട്ടില്ല.
ആരോഗ്യ വിദഗ്ധർ ഈ മുടികൊഴിച്ചിൽ അവസ്ഥയെ പാച്ചി,ടോട്ടാലിസ്, യൂണിവേഴ്‌സലിസ് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.
* ശിരോചർമ്മത്തിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ ഒന്നോ അതിലധികമോ നാണയ വലുപ്പത്തിലുള്ള ഭാഗങ്ങളിൽ മുടി കൊഴിച്ചിൽ സംഭവിക്കുന്ന അവസ്ഥയാണ് പാച്ചി.
* തലയിലെ മുഴുവൻ അല്ലെങ്കിൽ പകുതി രോമങ്ങളും നഷ്ടപ്പെടുന്നതിനെയാണ് ടോട്ടാലിസ് എന്ന് പറയുന്നത്.
* തലയിലും മുഖത്തും ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിലും പൂർണ്ണമായ രീതിയിൽ മുടി കൊഴിയുന്നവസ്ഥയാണ് യൂണിവേഴ്‌സലിസ്.
ജെയ്ഡ പിങ്കറ്റ് സ്മിത്തിന്റെ പ്രതികരണം
റെഡ് ടേബിൾ ടോക്ക് സീരീസ് 2018 ലാണ് താരം തന്റെ അവസ്ഥയെക്കുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ചത്. അലോപേഷ്യ ആദ്യമായി തുടങ്ങിയപ്പോൾ അത് കൈകാര്യം ചെയ്യുന്നത് വളരെ പേടിയുളളതുംഭയപ്പെടുത്തുന്നതാണെന്നും ജെയ്ഡ പിങ്കറ്റ് സ്മിത്ത് പറഞ്ഞു. കുളിക്കുമ്പോൾ തന്റെ കൈയ്യിൽ ഒരു പിടി നിറയെ മുടി കണ്ടതാണ് ഏറ്റവും ഞെട്ടിച്ചതെന്ന് പിങ്കറ്റ് സ്മിത്ത് പറഞ്ഞു. തുടർന്നാണ് മുടി വെട്ടാനും, മൊട്ടയടിക്കാനും തീരുമാനിച്ചതെന്നും അവർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...