വാഷിംഗ്ടൺ: കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം യുഎസിൽ വ്യാഴാഴ്ച 2,270-ലധികം വിമാനങ്ങൾ റദ്ദാക്കിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മഞ്ഞ്, മഴ, ശീതക്കൊടുങ്കാറ്റ് എന്നിവ അമേരിക്കയിലുടനീളം റോഡ്-റെയിൽ-വ്യോമ ​ഗതാ​ഗതത്തെ ബാധിച്ചു. പ്രാദേശിക സമയം വ്യാഴാഴ്ച ഏഴ് മണിയോടെ 2,270 യുഎസ് ഫ്ലൈറ്റുകൾ എയർലൈനുകൾ റദ്ദാക്കുകയും വെള്ളിയാഴ്ച 1,000 ഫ്ലൈറ്റുകൾ റദ്ദാക്കുകയും ചെയ്തു. ശനിയാഴ്ച സർവീസ് നടത്തേണ്ടിയിരുന്ന 85 വിമാനങ്ങൾ ഇതിനകം റദ്ദാക്കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിക്കാഗോയിലും ഡെൻവറിലുമാണ് ശീതക്കൊടുങ്കാറ്റ് കൂടുതൽ ആഘാതം സൃഷ്ടിച്ചത്. അവിടെ എത്തിച്ചേരുന്നതിന്റെയും പുറപ്പെടുന്നതിനറെ യും വിമാനങ്ങളിൽ നാലിലൊന്ന്, ഓരോ വിമാനത്താവളത്തിലും നൂറുകണക്കിന് ഫ്ലൈറ്റുകൾ വ്യാഴാഴ്ച റദ്ദാക്കിയതായി ഫ്ലൈറ്റ്അവെയർ ഡാറ്റ വ്യക്തമാക്കുന്നു. സർവീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്ന യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ നിർദേശിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.


ALSO READ: China Covid Situation: ചൈനയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 10 ലക്ഷത്തോളം കേസുകൾ, മരണം 5000


വിമാനങ്ങളെ മാത്രമല്ല ശീതക്കാറ്റ് റോഡ് ​ഗതാ​ഗതത്തെയും ബാധിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ മിഡ്‌വെസ്റ്റിൽ യാത്ര ചെയ്യുന്നവർക്ക് അവരുടെ യാത്രകൾ വൈകുകയോ അല്ലെങ്കിൽ റദ്ദാക്കപ്പെടുകയോ ചെയ്യുമെന്ന് ഇന്റർസിറ്റി ബസ് സർവീസായ ഗ്രേഹൗണ്ട് അറിയിച്ചു. വെസ്റ്റ് വിർജീനിയ മുതൽ മിനസോട്ട വരെയുള്ള നിരവധി ന​ഗരങ്ങളെ ഉൾപ്പെടുത്തിയാണ് ബസ് സർവീസ് നടത്തുന്നത്. ഈ ന​ഗരങ്ങളിൽ പലതിലും ശീതക്കാറ്റിന്റെ ആഘാതം വളരെ രൂക്ഷമാണ്. ശീതക്കാറ്റിനെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകളും റദ്ദാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.