അമിത വണ്ണം കാരണം തന്നെ ഉപേക്ഷിച്ച് പോയ കാമുകനോട് മധുര പ്രതികാരം ചെയ്ത് യുവതി. ബ്രിട്ടന്‍റെ ഏറ്റവും സുന്ദരിയായ പെണ്‍ക്കുട്ടി എന്ന പട്ടം നേടിയാണ്‌ ഇരുപത്തിയാറുകാരിയും ഓഫീസ് അഡ്മിനുമായ ജെന്‍ അട്കിന്‍ കാമുകനോട് പ്രതികാരം വീട്ടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Miss Great Britain 2017ൽ സെമി ഫൈനലിസ്റ്റും 2018ല്‍ ഫൈനലിസ്റ്റുമായിരുന്നു ലിങ്കൺഷെയര്‍ സ്വദേശിനിയായ ജെൻ മൂന്നാമത്തേതും അവസാനത്തേതുമായ ശ്രമത്തിലാണ്  മിസ് ഗ്രേറ്റ് ബ്രിട്ടൻ 2020 കിരീടം നേടിയത്.


രണ്ടുവര്‍ഷം മുമ്പുവരെ 108 കിലോയായിരുന്ന ജെന്നിന് ഇന്ന് അമ്പതു കിലോയാണ് ഭാരം. വിവാഹം നടക്കാനിരിക്കെയാണ് അമിത വണ്ണത്തിന്‍റെ പേരും പറഞ്ഞ് ജെന്നിനെ കാമുകന്‍ ഉപേക്ഷിച്ചത്. 



കാമുകന്‍റെ പ്രവര്‍ത്തിയില്‍ മനം നൊന്ത ജെന്‍ നിരാശ തീര്‍ത്തത് നിയന്ത്രണമില്ലാത്ത ഭക്ഷണശീലത്തിലൂടെയായിരുന്നു. വണ്ണം കൂടി വന്നതോടെ പഴയ വസ്ത്രങ്ങളൊന്നും ജെന്നിന് പാകമാകാതെ വന്നു. 


അങ്ങനെ രണ്ടുവര്‍ഷം നീണ്ട കഠിന പരിശ്രമങ്ങളുടെ ഫലമാണ് ജെന്‍ നേടിയ സുന്ദരി പട്ടം. കാമുകന്‍ തന്നെ വിട്ടുപോയപ്പോള്‍ ജീവിതം തന്നെ അവസാനിച്ചു എന്നാണ് കരുതിയത്. എന്നാല്‍, അത് പുതിയൊരു തുടക്കമായിരുന്നുവെന്നാണ് ജെന്‍ പറയുന്നത്. 



ഇപ്പോഴും മിസ് ഗ്രേറ്റ് ബ്രിട്ടന്‍ പട്ടം കിട്ടിയതിന്റെ അമ്പരപ്പ് വിട്ടുമാറിയിട്ടില്ല. നാല്‍പത്തിയഞ്ചു പേരടങ്ങുന്ന മല്‍സരാര്‍ഥികളോടു പോരാടിയാണ് ജെന്‍ വിജയകിരീടമണിഞ്ഞത്.  


എന്നാല്‍, മത്സരിച്ചവരില്‍ ഏറ്റവും സുന്ദരിയായ പെണ്‍ക്കുട്ടി താനല്ല എന്നാണ് ജെന്‍ പറയുന്നത്. തന്‍റെ പ്രയത്നവും വ്യക്തിത്വവുമാണ് ഈ വിജയം നേടി തന്നതെന്നാണ് ജെന്‍ പറയുന്നത്.