പതിനെട്ട് ലക്ഷ൦ ചിലവാക്കി ടാറ്റൂ, ഒടുവില്‍...
ഓസ്ട്രേലിയൻ സ്വദേശിനി ആംബർ ലൂക്കാണ് കണ്ണില്‍ ടാറ്റൂ ചെയ്ത് എട്ടിന്‍റെ പണി വാങ്ങിയത്.
ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തരാകണമെന്നും ശ്രദ്ധിക്കപ്പെടണമെന്നും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.
മേകാത്, ടാറ്റൂ തുടങ്ങിയവയാണ് ഇങ്ങനെ ശ്രദ്ധ നേടാനായി കണ്ടെത്തിയ ചില പ്രമുഖ ട്രെന്‍ഡുകള്‍. ടംഗ് സ്പ്ലിറ്റിംഗ്, സ്കാരിഫിക്കേഷന്‍, ഇയര്‍ പൊയിന്‍റിംഗ് എന്നിവ പിന്നീട് ആ പട്ടികയില്‍ സ്ഥാനം നേടി.
രൂപത്തില്‍ മാറ്റമുണ്ടാക്കുക, വ്യത്യസ്തമായി പ്രദര്‍ശിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ആളുകള്‍ ഇതിനെല്ലാം മുന്‍കൈയെടുക്കുന്നത്.
അങ്ങനെ വ്യത്യസ്തയാകാന്‍ ടാറ്റൂ ചെയ്ത് പണി കിട്ടിയ ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം.
ഓസ്ട്രേലിയൻ സ്വദേശിനി ആംബർ ലൂക്കാണ് കണ്ണില്‍ ടാറ്റൂ ചെയ്ത് എട്ടിന്‍റെ പണി വാങ്ങിയത്.
പതിനാറാമത്തെ വയസ്സില്‍ ടാറ്റൂ ചെയ്യാന്‍ ആരംഭിച്ച ആംബറിന്‍റെ ശരീര൦ 95 ശതമാനവും ടാറ്റൂവാണ്. ഏകദേശം 200 ടാറ്റൂവാണ് ആംബറിന്‍റെ ശരീരത്തില്‍ ഉള്ളത്.
2020ന് മുന്‍പ് തന്‍റെ ശരീരം മുഴുവൻ ടാറ്റൂ ചെയ്യണമെന്ന ആഗ്രഹത്തിലാണ് ആംബര്‍ കണ്ണില്‍ ടാറ്റൂ ചെയ്തത്.
ഏകദേശ൦ പതിനെട്ട് ലക്ഷം രൂപ ചിലവാക്കിയാണ് ആംബര്‍ കണ്ണില്‍ നീല നിറം ടാറ്റൂ ചെയ്തത്.
എന്നാല്‍, കണ്ണില്‍ മഷി ഇറങ്ങിയതോടെ അസഹനീയമായ വേദന അനുഭവിക്കേണ്ടി വന്ന അംബറിന് മൂന്നാഴ്ചയോളം കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.
ശരീരത്തിന്റെ പല ഭാഗങ്ങളിൽ ടാറ്റു ചെയ്തിട്ടുണ്ടെങ്കിലും അസഹനീയമായ വേദനയാണ് കണ്ണില്‍ ടാറ്റൂ ചെയ്തപ്പോള്‍ ഉണ്ടായത് എന്നാണ് ആംബര്‍ പറയുന്നത്.
ടാറ്റൂ ചെയ്ത ആർട്ടിസ്റ്റ് കൂടുതൽ ആഴത്തിൽ ചെയ്തതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും അല്ലെങ്കിൽ കാഴ്ചശക്തി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും ആംബർ കൂട്ടിച്ചേർത്തു.
എന്തായാലും, ഇത്രയും അപകടകരമായ ടാറ്റൂകള്‍ ഇനി ചെയ്യില്ലെന്നാണ് ആ൦ബറിന്‍റെ തീരുമാനം.