നായയെ പോലെ പെരുമാറി യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങള്!!
നായകളെ ഇഷ്ടമല്ലാത്തവരായി ആരുമില്ല. വിശ്വാസം, സ്നേഹം, കളി അങ്ങനെ മനുഷ്യരേക്കാള്‍ ഏറെ സ്വഭാവഗുണങ്ങള്‍ നായകള്‍ക്കുണ്ടെന്നാണ് പറയാറ്.
നായകളെ ഇഷ്ടമല്ലാത്തവരായി ആരുമില്ല. വിശ്വാസം, സ്നേഹം, കളി അങ്ങനെ മനുഷ്യരേക്കാള്‍ ഏറെ സ്വഭാവഗുണങ്ങള്‍ നായകള്‍ക്കുണ്ടെന്നാണ് പറയാറ്.
ഇപ്പോഴിതാ, നായയെപ്പോലെ അഭിനയിച്ച് പ്രതിമാസം ലക്ഷങ്ങള് സമ്പാദിക്കുന്ന 21-കാരിയുടെ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ടെക്സസിലെ ഓസ്റ്റിന്‍ സ്വദേശിയായ ജെന്ന ഫിലിപ്പാണ് നായയെ പോലെ അഭിനയിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. വളരെ ചെറുപ്പം മുതല്‍ തന്നെ താനൊരു നായയാണെന്ന തോന്നല്‍ തനിക്കുണ്ടായിരുന്നു എന്നാണ് ജെന്ന പറയുന്നത്.
വിചിത്രം ഈ 'റെസി-പീ'... ബ്രെഡുണ്ടാക്കാന്‍ സ്ത്രീകളുടെ മൂത്ര൦, ബേക്കര്‍ പറയുന്നത്...
വളര്‍ന്നുകഴിഞ്ഞപ്പോള്‍ നായയെ പോലെ ഇടയ്ക്കിടെ അഭിനയിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ ചിക്കാഗോയിൽ നടന്ന ഒരു കൺവെൻഷനില്‍ പങ്കെടുക്കാന്‍ പോയ ജെന്ന അവിടെ വച്ച് പെറ്റ് ഷോ നടത്തുന്ന രണ്ടു പേരെ പരിചയപ്പെട്ടു. അവരിലൂടെ ഇതേപ്പറ്റി കൂടുതലറിയാനായിരുന്നു പിന്നീടുള്ള ശ്രമം.
രണ്ടു വര്‍ഷമായി ക്ലിനിക്കൽ ഒപ്റ്റിഷ്യനായി ജോലി ചെയ്തിരുന്ന ജെന്ന പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഒരു 'ഒണ്ലി ഫാന്‍' അക്കൗണ്ട് തുടങ്ങി. ആദ്യത്തെ 18 മാസം രസകരവും വിചിത്രവുമായ ഉള്ളടക്കങ്ങളാണ് സൈറ്റില്‍ ജെന്ന പങ്കുവച്ചത്. ഇത് ആളുകള്‍ ശ്രദ്ധിക്കുന്നു എന്ന് മനസിലാക്കിയ ജെന്ന പിന്നീടു ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയവും ഇതിനായി ചിലവഴിച്ചു.
അങ്ങനെ ആ 'അമ്മയും മകനും' വിവാഹിതരായി.... ഭര്‍ത്താവങ്ങനെ അമ്മായച്ഛനായി...
കൂടുതല്‍ ആകര്‍ഷണീയമായ പോസ്റ്റുകള്‍ പങ്കുവയ്ക്കാന്‍ ആരംഭിച്ചതോടെ സൈറ്റ് കൂടുതല്‍ വളര്‍ന്നു. 'That Puppy Girl' എന്ന ഒണ്ലി ഫാന്‍സ് പേജിലാണ് ജെന്ന വീഡിയോകള്‍ പങ്കുവയ്ക്കുന്നത്. ജെന്നയുടെ വീഡിയോ കാണാന്‍ ഏകദേശം 1,500 രൂപയാണ് പ്രതിമാസം സബ്സ്ക്രൈബേഴ്സ് അടയ്ക്കുന്നത്. സബ്സ്ക്രൈബേഴ്സിന്‍റെ ആവശ്യം അനുസരിച്ച് ചെയ്യുന്ന വീഡിയോകള്‍ക്ക് പത്യേകം പണവും ജെന്ന ഈടാക്കുന്നുണ്ട്.
അങ്ങനെ ഒരു വീഡിയോയ്ക്ക് ഈടാക്കുന്നത് ഏകദേശം 90.151 രൂപയാണ്. ഇത്രയും ചെറിയ ഒരു കാര്യത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ സാധിക്കുന്നത് ഒരനുഗ്രഹമാണ് എന്നാണ് ജെന്ന പറയുന്നത്. ഉപഭോക്താവിന്റെ അഭ്യർത്ഥനകൾക്കനുസരിച്ച് വീഡിയോകള്‍ ചെയ്യാന്‍ തയ്യാറാണെങ്കിലും, ചില കാര്യങ്ങള്‍ ചെയ്യില്ലെന്നും ജെന്ന [പറയുന്നു. യഥാര്‍ത്ഥ നായയ്ക്കൊപ്പമുള്ള വീഡിയോയാണ് അതില്‍ ഒന്ന്.