വാഷിംഗ്ടണ്‍:  കലിപ്പടങ്ങാതെ അമേരിക്ക...  ലോകാരോഗ്യ സംഘടനയുമായി  (World Health Organisation, WHO) സഹകരിച്ചുകൊണ്ടുള്ള ഒരു അന്തരാഷ്ട്ര വാക്‌സിന്‍ വികസന ശ്രമങ്ങള്‍ക്കില്ലെന്ന്  അമേരിക്ക വ്യക്തമാക്കി 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് -19 വാക്‌സിന്‍ വികസിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള അന്തരാഷ്ട്ര ശ്രമങ്ങള്‍ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ സഹകരിക്കാന്‍ ആകില്ലെന്ന്  നിലപാട്  വ്യക്തമാക്കി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.


അമേരിക്കയിലെ കോവിഡ് -19 കേസുകള്‍ 60ലക്ഷ൦ കവിഞ്ഞ അവസരത്തിലാണ് വാക്‌സിന്‍ നിര്‍മ്മാണവും   വിതരണവുമായി ബന്ധപ്പെട്ട ശ്രമങ്ങളില്‍  അമേരിക്കയുടെ ഈ  നിലപാട്. 


"അമേരിക്ക തങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് വാക്‌സിന്‍ വികസന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കും. എന്നാല്‍ അഴിമതി നിറഞ്ഞ ലോകാരോഗ്യ സംഘടനയുമായും ചൈനയുമായും സഹകരിക്കുന്ന മള്‍ട്ടിനാഷണല്‍ സംഘടനകളോട് സഹകരിക്കില്ല", വൈറ്റ് ഹൗസ് വക്താവ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.


സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള തങ്ങളുടെ FDI മാനദണ്ഡങ്ങള്‍ വാക്‌സിന്‍ പാലിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് പണം ചിലവഴിക്കില്ലെന്നും, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ  നേതൃത്വത്തില്‍ അമേരിക്കയില്‍ വാക്‌സിന്‍ വികസന ശ്രമങ്ങള്‍ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Also read: അണികളെ കൈയിലെടുത്ത് ട്രംപ്... ജനപിന്തുണ വര്‍ദ്ധിപ്പിക്കാനാകാതെ ജോ ബിഡന്‍..!!


കോവിഡ്-19 വൈറസിന്‍റെ  ഉത്ഭവവും അതിന്‍റെ വ്യപനവുമായി ബന്ധപ്പെട്ട വിഷയത്തില്‍  ചൈനയുടെ നേര്‍ക്ക്‌ ലോകാരോഗ്യ സംഘടന കൈക്കൊണ്ട മൃദുത്വമാണ്  അമേരക്കയെ ചൊടിപ്പിച്ചത്. പലതവണ ലോകാരോഗ്യ സംഘടനയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ അമേരിക്ക ഒടുവില്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയിരുന്ന  ഫണ്ട് നിര്‍ത്തി വയ്ക്കുകകൂടിചെയ്തിരുന്നു. 


കോവിഡ് വ്യാപനത്തിന്‍റെ  ആദ്യഘട്ടത്തില്‍ തന്നെ ഡൊണാള്‍ഡ് ട്രംപ്  ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കി രംഗത്തെത്തിയിരുന്നു.