ലോക പരിസ്ഥിതി ദിനം 2023: നമ്മുടെ ചുറ്റുപാടും നമ്മോടും പരസ്‌പരം ഇടപഴകുന്ന ജീവനുള്ളതും അല്ലാത്തതുമായ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് നമ്മുടെ പരിസ്ഥിതി. സന്തുലിതമായ സഹവർത്തിത്വം നിലനിർത്തുന്നതിലാണ് പരിസ്ഥിതിയുടെ വികസനം നിലനിർക്കുന്നത്. ഒന്നോ അതിലധികമോ മൂലകങ്ങൾ നിയന്ത്രണാതീതമായി പെരുകുമ്പോൾ പാരിസ്ഥിതിക സന്തുലിതാവസ്ഥ വെല്ലുവിളി നേരിടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ലോകമെമ്പാടും എല്ലാ വർഷവും ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതി ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും ഈ വർഷത്തെ പ്രമേയവും എന്താണെന്ന് നോക്കാം.


“പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക” എന്നതാണ് 2023ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. പ്ലാസ്റ്റിക് മലിനീകരണം മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറം വളരുകയാണ്. പരിസ്ഥിതി സൗഹാർദ സാമഗ്രികൾ ഉപയോഗിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോ​ഗം നിയന്ത്രിക്കാനും പൂർണമായും ഒഴിവാക്കാനും അടിയന്തര നടപടി ആവശ്യമാണ്.


പശ്ചിമ ആഫ്രിക്കയിലെ ഐവറി കോസ്റ്റ് എന്നറിയപ്പെടുന്ന റിപ്പബ്ലിക് ഓഫ് കോറ്റ് ഡി ഐവറി ആണ് 2023-ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഈ വർഷം നെതർലൻഡ്‌സും അതിന്റെ പങ്കാളിയാകും. കോറ്റ് ഡി ഐവയർ ഇതിനകം തന്നെ പ്ലാസ്റ്റിക് ബാഗുകൾ ഉപയോ​ഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.


ഐക്യരാഷ്ട്രസഭയുടെ (യുഎൻ) കണക്കനുസരിച്ച്, പ്രതിവർഷം 400 ദശലക്ഷത്തിലധികം പ്ലാസ്റ്റിക് ലോകത്താകമാനം ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിൽ 50 ശതമാനവും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കാണ്. 10 ശതമാനം മാത്രമാണ് പുനരുപയോഗം ചെയ്യുന്നത്. ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ നദികളിലും തടാകങ്ങളിലും സമുദ്രങ്ങളിലും എത്തി സമുദ്രജീവികളെ അപകടത്തിലാക്കുന്നു.


എവറസ്റ്റ് കൊടുമുടിയിലും പ്ലാസ്റ്റിക് മാലിന്യങ്ങളും മൈക്രോ പ്ലാസ്റ്റിക്കുകളും കണ്ടെത്തിയിട്ടുണ്ട്. മൈക്രോപ്ലാസ്റ്റിക് അല്ലെങ്കിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ശ്വസിക്കുന്നത്, മൈക്രോപ്ലാസ്റ്റിക് മൂലം മലിനമായ ഭക്ഷണം, വെള്ളം എന്നിവയുടെ ഉപഭോഗം വഴി നമ്മുടെ രക്തപ്രവാഹങ്ങളിൽ 
പോലും പ്ലാസ്റ്റിക് പ്രവേശിച്ചതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.


പ്ലാസ്റ്റിക്കിലെ കെമിക്കൽ അഡിറ്റീവുകൾ എൻഡോക്രൈൻ തകരാറുകൾ, പ്രത്യുൽപാദന പ്രശ്നങ്ങൾ, പ്രമേഹം, പൊണ്ണത്തടി, ആസ്ത്മ, ന്യൂറോ ഡെവലപ്മെന്റൽ വൈകല്യങ്ങൾ, വിവിധ കാൻസർ എന്നിവയ്ക്ക് കാരണമാകും. അവ കാലക്രമേണ നമ്മുടെ അവയവങ്ങളിൽ, പ്രത്യേകിച്ച് ശ്വാസകോശം, കരൾ, വൃക്കകൾ, പ്ലീഹ എന്നിവയിൽ അടിഞ്ഞു കൂടുന്നു.


ലോക പരിസ്ഥിതി ദിനം 2023: ചരിത്രം


യുഎൻ എൻവയോൺമെന്റ് പ്രോഗ്രാം (യുഎൻഇപി) വർഷം തോറും ലോക പരിസ്ഥിതി ദിനം സംഘടിപ്പിക്കുന്നു. 1972-ൽ സ്റ്റോക്ക്ഹോം ഹ്യൂമൻ എൻവയോൺമെന്റ് കോൺഫറൻസിൽ യുഎൻ പരിസ്ഥിതി ദിനം സ്ഥാപിച്ചു. ഒരു വർഷത്തിനുശേഷം ആദ്യത്തെ ലോക പരിസ്ഥിതി ദിനം ഔദ്യോ​ഗികമായി ആചരിച്ചു. ലോക പരിസ്ഥിതി ദിനത്തിന്റെ അമ്പതാം വാർഷികമാണ് ഇന്ന്.


ലോക പരിസ്ഥിതി ദിനം 2023: പ്രാധാന്യം


പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. 2022 മാർച്ച് രണ്ടിന് 175 യുഎൻ അംഗരാജ്യങ്ങൾ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര പരിസ്ഥിതി അസംബ്ലി അംഗീകരിച്ച പ്രമേയത്തിൽ ഒപ്പുവച്ചു. 2024-ഓടെ ഇത് സംബന്ധിച്ച് നിയമപരമായ കരാറിന് രൂപം നൽകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.