ന്യുയോര്‍ക്ക്:കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം അമേരിക്കയില്‍ കൊറോണ വൈറസിനെ തുടര്‍ന്ന് റിപ്പോര്‍ട്ട്‌ ചെയ്തത് 1500 ഓളം മരണങ്ങളാണ്,
ന്യുയോര്‍ക്കില്‍ മാത്രം ഒരുദിവസം മരിച്ചത് 562 പേരാണ്,ന്യുയോര്‍ക്കില്‍ മാത്രം കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് ഇതുവരെ മരിച്ചത് മൂവായിരത്തോളം പേരാണ്,
അമേരിക്കയിലെ ആകെ മരണത്തിന്‍റെ നാലിലൊന്നും ന്യുയോര്‍ക്കിലാണ്,


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവിടെ ആരോഗ്യ മേഖലയില്‍ കടുത്ത പ്രതിസന്ധിയും ഉടലെടുത്തിട്ടുണ്ട്,ന്യുയോര്‍ക്ക് നഗരത്തില്‍ മാത്രം ആയിരക്കണക്കിന് നഴ്സുമാര്‍,150 ഡോക്റ്റര്‍മാര്‍ എന്നിവരെ ആവശ്യമുണ്ട് ഒപ്പം തന്നെ ആശുപത്രികളില്‍ സൗകര്യങ്ങളും കുറവാണ്,വെന്റിലേറ്ററുകള്‍ മൂവായിരമെങ്കിലും 
ഇനിയും വേണം,ന്യുയോര്‍ക്ക് മേയര്‍ ബില്‍ ദേ ബ്ലാസിയോ, അടിയന്തിര സാഹചര്യം നേരിടുന്നതിന് അമേരിക്കന്‍ സൈന്യത്തിലെ വിദഗ്ദ സംഘത്തെ ന്യുയോര്‍ക്കില്‍ 
വിന്യസിക്കണം എന്ന് ആവശ്യപെട്ട് പ്രസിഡന്റ്‌ ട്രംപിന് കത്ത് നല്‍കിയിട്ടുണ്ട്.കൂട്ടമരണങ്ങള്‍ ശവ സംസ്ക്കാരം നടത്തുന്നവരെയും പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്,
ശവ സംസ്ക്കാരങ്ങള്‍ നടത്തുന്ന സ്മശാനങ്ങളിലെ ജീവനക്കാര്‍ രോഗം പകരുമെന്ന ഭീതിയിലാണ്.


അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 258,214 ആണ്,ഇറ്റലിയില്‍ 119,827 പേരിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.ഇവിടെ മരണ സംഖ്യ 14,681 ആണ്,സ്പെയിനില്‍ 110,710 പേര്‍ക്ക് വൈറസ്‌ ബാധ 
സ്ഥിരീകരിച്ചിട്ടുണ്ട്,ഇവിടെ 10,935 പേരാണ് മരിച്ചത്,അമേരിക്കയില്‍ മരണസംഖ്യ 6,605 ആണ്,
ഫ്രാന്‍സില്‍ 5398 പേര്‍ മരിച്ചപ്പോള്‍ ബ്രിട്ടണില്‍ 3611 പേരാണ് ഇതുവരെ മരിച്ചത്.യാത്രാവിലക്കും സമ്പര്‍ക്ക വിലക്കും ലോക്ക് ഡൌണും ഒക്കെ പ്രഖ്യാപിച്ചുകൊണ്ടും 
ഇതൊക്കെ പാലിക്കുന്നതിനായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ലോക രാഷ്ട്രങ്ങള്‍ ചൈനയില്‍ നിന്ന് ലോകമാകെ പടര്‍ന്ന കൊറോണ വൈറസിനോട് പൊരുതുകയാണ്.