ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ താടിയുള്ള സ്ത്രീ ആരാണെന്ന് അറിയാമോ? ഇതിൽ ആശ്ചര്യം എന്താണെന്നാൽ ഈ നേട്ടം സാധാരണ പുരുഷൻമാർക്കുള്ളതാണ്. എന്നാൽ സ്ത്രീകളുടെ വിഭാഗത്തിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത് ഒരു അമേരിക്ക കാരിയാണ്.  മിഷിഗണിൽ നിന്നുള്ള 38 കാരി എറിൻ ഹണികട്ടാണ് ലോകത്തെ ഏറ്റവും നീളം കൂടിയ താടി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. 11.8 ഇഞ്ച് ആണ് ഇവരുടെ താടിയുടെ നീളം. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോമിന്റെ ഫലമാണ് ഈ തടി വളർച്ച. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും അമിത രോമവളർച്ചയ്ക്ക് കാരണമാവുന്ന ഒന്നാണിത്. നേട്ടം മാത്രമല്ല ഇതിന് ഹണി അനുഭവിച്ച ബുദ്ധിമുട്ടുകളും വളരെ വലുതാണ്. ശാരീരികമായും മാനസികമായും പോലും പലതരത്തിലുള്ള പ്രശ്നങ്ങൾ ഇവർക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിനെ എല്ലാം അതിജീവിച്ചാണ് എറിൻ ഗിന്നസ് ബുക്കിലേക്കും എത്തുന്നത്.


 



പ്രായം 13-ൽ


ഹണികട്ടിന്റെ ഈ നേട്ടത്തിലേക്കുള്ള യാത്ര അവരുടെ 13 വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് . തുടക്കത്തിൽ ദിവസം മൂന്ന് തവണ വരെ ഷേവ് ചെയ്തും, വാക്സിംഗ് ചെയ്തും, മുടി നീക്കം ചെയ്യാനുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ചും വളർന്നു വരുന്ന താടി ഒഴിവാക്കാൻ ശ്രമിക്കുമായിരുന്നു. ഇടയിൽ ഉയർന്ന രക്തസമ്മർദ്ദം മൂലം കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു ഇതോടെ ഇവർ ഷേവ് ചെയ്യുന്നത് നിർത്തി. പിന്നീട് താടി വളർത്താൻ തുടങ്ങുകയും ചെയ്തു.


2023 ഫെബ്രുവരി 8 ന്, 10.04 ഇഞ്ച് താടിയുള്ള 75 കാരനായ വിവിയൻ വീലറുടെ പേരിലുള്ള മുൻ റെക്കോർഡ് ആണ് ഹണികട്ട് ഇപ്പോൾ ഔദ്യോഗികമായി തകർത്തത്. ബാക്ടീരിയ അണുബാധയെത്തുടർന്ന് ഹണികട്ടിന്റെ ഒരു കാലിന്റെ താഴത്തെ പകുതി ഛേദിക്കപ്പെട്ടതുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കിടയിലാണ് ഇങ്ങനെയൊരു നേട്ടം ഇവർ കൈവരിച്ചത്. ഈ വെല്ലുവിളികൾക്കിടയിലും, ജീവിതത്തെക്കുറിച്ച്ചുള്ള ഇവരുടെ വീക്ഷണം പ്രചോദനാത്മകമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.