BA.2 എന്ന് വിളിക്കുന്ന ഒമിക്രോണിന്റെ ഉപവകഭേദം അതിവേ​ഗം പടരുമെന്നതിനാൽ കേസുകൾ കൂടുതൽ സ്ഥിരീകരിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണിനേക്കാളും വേ​ഗത്തിലാവും ഉപവകഭേദം പടരുകയെന്ന് നേരത്തെ തന്നെ ​ഗവേഷകർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ഒമിക്രോണിനേക്കാൾ ഗുരുതരമാണെന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) ടെക്നിക്കൽ ഹെഡ് മരിയ വാൻ കെർഖോവ് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പങ്കിടുന്നതിനുള്ള പ്ലാറ്റ്ഫോമാണ് GISAID. ഇതിലേക്ക് നവംബർ പകുതി മുതൽ മൂന്ന് ഡസനിലധികം രാജ്യങ്ങൾ BA.2 ന്റെ ഏകദേശം 15,000 ജനിതക ശ്രേണികൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും WHO അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, ഒമിക്രോണിന് മൂന്ന് പ്രധാന ഉപവകഭേദങ്ങളുണ്ട്, BA.1, BA.2, BA.3. ഇതുവരെ, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് BA.1 ആണ് കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. അതേസമയം ചില സ്ഥലങ്ങളിൽ BA.2 അതിവേഗം പടരാൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്. 


Also Read: Kerala COVID Case | സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയർന്നു; ടിപിആർ 30 ശതമാനത്തിന് മുകളിൽ


നേരത്തെ, ഇന്ത്യൻ SARS-CoV-2 കൺസോർഷ്യം ഓൺ ജീനോമിക്‌സ് (INSACOG) ഒമിക്‌റോൺ BA.2 ലൈനേജിന്റെ ഒരു സാംക്രമിക ഉപ വകഭേദം ഇന്ത്യയിൽ ഗണ്യമായ ഒരു വിഭാഗത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. 10 ആഴ്‌ച മുമ്പ് ഒമിക്‌റോൺ വേരിയന്റ് ആദ്യമായി തിരിച്ചറിഞ്ഞതിനുശേഷം 90 ദശലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്‌ച പറഞ്ഞു. ഇത് കോവിഡിന്റെ ആദ്യ വർഷമായ 2020-നെ അപേക്ഷിച്ച് കൂടുതലാണ്.


Also Read: Covid Review Meeting| ഞായറാഴ്ച നിയന്ത്രണമില്ല: സ്കൂളുകളും കോളേജുകളും പൂര്‍ണ്ണതോതില്‍ ഫെബ്രുവരി അവസാനത്തോടെ


പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുമ്പോൾ മുന്നറിയിപ്പ് നൽകുകയാണ് WHO. ഒമിക്രോൺ അപകടകാരിയല്ലെന്ന് പറയുമ്പോഴും അതിനെ നിസാരമായി കാണരുതെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയസ് നൽകുന്ന മുന്നറിയിപ്പ്. മരണങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.