World Population Day 2022: ഭാവിക്കായി കരുതലോടെ; ഇന്ന് ലോക ജനസംഖ്യാ ദിനം
World population day: ലോകമെമ്പാടും ജനസംഖ്യാ വർധനവിന്റെ പ്രശ്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്.
എല്ലാ വർഷവും ജൂലൈ 11ന് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു. ലോകമെമ്പാടും ജനസംഖ്യാ വർധനവിന്റെ പ്രശ്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. ശൈശവ വിവാഹം, ലിംഗസമത്വം, മനുഷ്യാവകാശങ്ങൾ, കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. ലോക ജനസംഖ്യ നിലവിൽ 7.96 ബില്യൺ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് 2030 ൽ ഏകദേശം 8.5 ബില്യൺ ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2022ലെ ലോക ജനസംഖ്യാ ദിനത്തിന്റെ തീം: 2022-ലെ ലോക ജനസംഖ്യാ ദിനത്തിന്റെ തീം 'ലോകമെമ്പാടും എട്ട് ബില്യൺ: എല്ലാവർക്കുമായി ഒരു സുസ്ഥിരമായ ഭാവിക്കായി- അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും എല്ലാവർക്കും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉറപ്പാക്കുകയും ചെയ്യുക' എന്നതാണ്.
ഏകദേശം 7.96 ബില്യൺ ജനങ്ങൾ ഭൂമിയിൽ ജീവിക്കുന്നു. എന്നാൽ എല്ലാവർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഇല്ല. ലൈംഗിക ആഭിമുഖ്യം, ലിംഗഭേദം, വംശം, വർഗം, മതം, ഉത്ഭവ രാജ്യം എന്നിവയുടെ അടിസ്ഥാനത്തിൽ നിരവധി ആളുകൾ ഇപ്പോഴും വിവേചനങ്ങളും അക്രമങ്ങളും നേരിടുന്നു. ജനസംഖ്യാ വർധനവിന്റെ പ്രശ്നം എന്നത്തേക്കാളും ഗുരുതരമായി മാറിയിരിക്കുകയാണ്. വളർന്നുവരുന്ന രാജ്യങ്ങൾ ഇപ്പോൾ ലിംഗ അസമത്വത്തിനും മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ വർധവിനും സാക്ഷ്യം വഹിക്കുന്നു.
ALSO READ: World Health Day 2022 : ആരോഗ്യം നിറഞ്ഞ സമൂഹത്തെ സൃഷ്ടിക്കാം; ലോക ആരോഗ്യ ദിനം
ലോക ജനസംഖ്യാ ദിനത്തിന്റെ ചരിത്രം: 1989-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയോടെയാണ് ലോക ജനസംഖ്യാ ദിനം ആരംഭിച്ചത്. 1987 ജൂലൈ 11നാണ് ലോകജനസംഖ്യ അഞ്ച് ബില്യൺ കടന്നത്. വർധിച്ചുവരുന്ന ജനസംഖ്യയെ ചുറ്റിപ്പറ്റി കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിന് ആഗോളതലത്തിൽ ലോക ജനസംഖ്യാ ദിനം ആചരിക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. പിന്നീട് 1990-ൽ യുഎൻ ജനറൽ അസംബ്ലി 45/26 പ്രമേയത്തിലൂടെ ലോക ജനസംഖ്യാ ദിനം ആചരിക്കാൻ തീരുമാനിച്ചു.
ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം: വർധിച്ചുവരുന്ന ജനസംഖ്യയ്‌ക്കൊപ്പം ഉയർന്നുവരുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നതിന്റെ പ്രധാന കാരണം. അമിത ജനസംഖ്യ ആവാസവ്യവസ്ഥയെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ലോക ജനസംഖ്യാ ദിനത്തിന്റെ ലക്ഷ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...